ന്യൂഡല്‍ഹി: അജിത് പവാര്‍ എന്‍.ഡി.എ സഖ്യ സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായതിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേഷ്. ബി.ജെ.പിയുടെ വാഷിംഗ് മെഷീന്‍ അതിന്‍റെ പ്രവര്‍ത്തനം പുനരാരംഭിച്ചതായി ജയ്റാം രമേഷ് പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു കോണ്‍ഗ്രസ് നേതാവ് പ്രതികരിച്ചത്.
ബി.ജെ.പിയുടെ വാഷിംഗ് മെഷീന്‍ അതിന്‍റെ പ്രവര്‍ത്തനം പുനരാരംഭിച്ചതായി വ്യക്തമാണ്. മഹാരാഷ്ട്രയില്‍ ബി.ജെ.പി നേതൃത്വത്തിലുള്ള സഖ്യത്തില്‍ ചേര്‍ന്ന പല നേതാക്കളും ഗുരുതരമായ അഴിമതി ആരോപണങ്ങള്‍ നേരിടുകയാണ്.
ഇഡി, സിബിഐ, ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അവരുടെ പിന്നാലെ ഉണ്ടായിരുന്നു. ഇപ്പോള്‍ എല്ലാവര്‍ക്കും ക്ലീന്‍ ചിറ്റ് ലഭിച്ചു. മഹാരാഷ്ട്രയെ ബി.ജെ.പിയുടെ പിടിയില്‍ നിന്ന് മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ കോണ്‍ഗ്രസ് ശക്തമാക്കും- ജയ്റാം രമേശ് ട്വീറ്റ് ചെയ്തു.