ന്യൂഡല്‍ഹി : ഇന്ത്യയുടെ സൈനിക സേവനത്തിലേയ്ക്ക് യുവാക്കളെ എത്തിക്കാനുള്ള ‘അഗ്നിപഥ്’ പദ്ധതിക്ക് തുടക്കം. കൗമാരക്കാര്‍ക്ക് നാലുവര്‍ഷത്തെ ഹ്രസ്വകാല സൈനിക സേവനം അനുവദിക്കുന്ന സമഗ്രപദ്ധതിക്കാണ് ഇന്നലെ തുടക്കമായത്.ഇതിലൂടെ യുവതലമുറയ്ക്ക് സൈന്യത്തില്‍ ചേരാന്‍ കഴിയും, പദ്ധതി ജിഡിപിയുടെ വളര്‍ച്ചയ്ക്ക് സഹായകമാകുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു.മൂന്ന് സേനകളുടേയും മേധാവികള്‍ പദ്ധതി പ്രഖ്യാപനം നടത്തും. അഗ്നിവീര്‍ എന്നാണ് കൗമാര സേനയ്ക്ക് സൈന്യം പേരിട്ടിരിക്കുന്നത്.പ്രധാനമന്ത്രി നരേന്ദ്രമോദിക്കും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിനും മുന്നില്‍ രണ്ടാഴ്ച മുന്നേ അഗ്നിപഥ് പദ്ധതിയുമായ് ബന്ധപ്പെട്ട സേവന വേതന വ്യവസ്ഥയുടെ എല്ലാ തീരുമാനങ്ങളും സൈനിക ഉദ്യോഗസ്ഥര്‍ അവതരിപ്പിച്ചുകഴിഞ്ഞു. നാലു വര്‍ഷത്തെ സേവനത്തില്‍ മറ്റ് ആനുകൂല്യങ്ങള്‍ക്കൊപ്പം മുപ്പതിനായിരം രൂപയോളം പ്രതിമാസ ശമ്പളമായി ലഭിക്കും.
ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് മിലിട്ടറി അഫയേഴ്സിനാണ് കൗമാരക്കാരായ സൈനികരുടെ കാര്യങ്ങള്‍ പരിപാലിക്കുക. നാലു വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയാല്‍ ശേഷം സ്വയം വിരമിയ്ക്കല്‍ തേടാം. ഇങ്ങനെയുള്ളവര്‍ക്ക് മറ്റ് മേഖലകളില്‍ ജോലി ലഭിക്കാനുള്ള സംവിധാനം സൈന്യം നേരിട്ട് ലഭ്യമാക്കും കൗമാരക്കാരായ സൈനികരെ നേരിട്ട് യുദ്ധമുഖമല്ലാത്ത എല്ലാ മേഖലകളിലും നിയോഗിക്കും. നാലുവര്‍ഷം കൊണ്ട് ലഭിക്കുന്ന പരിശീലനം സാങ്കേതിക മികവും ധൈര്യവും രാജ്യസ്നേഹവും അച്ചടക്കവുമുള്ള യുവനിരയെ രാജ്യത്തിന് സമ്മാനിക്കും എന്നാണ് സൈന്യത്തിന്‍റെ പ്രതിക്ഷ.