കോഴിക്കോട്:കോളേജ് സ്റ്റുഡന്‍റസ് യൂണിയനും ലോ കോളേജ് മൂട്ട് കോര്‍ട്ട് സൊസൈറ്റിയും സി എല്‍ സി എ യും സംയുക്തമായി സംഘടിപ്പിച്ച അഡ്വ.ടി. പി. അരവിന്ദാക്ഷന്‍ മെമ്മോറിയല്‍ അഖിലേന്ത്യാ മൂട്ട് കോര്‍ട്ട് മത്സരം സമാപിച്ചു.
മൂന്നു ദിവസങ്ങളിലായി ഗവ.ലോ കോളജില്‍ നടന്ന മത്സരത്തില്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലെ നിയമകലാലയങ്ങളെ പ്രതിനിധീകരിച്ചു 18ഓളം ടീമുകള്‍ മാറ്റുരച്ചു.18ന് നടന്ന പ്രിലിംസ് റൗണ്ടില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട എട്ട് ടീമുകള്‍ സെമിയില്‍ പങ്കെടുത്തു.19 ന് നടന്ന സെമിഫൈനല്‍ മത്സരത്തില്‍ നിന്നും വി. വി.എം ഗോവിന്ദ് രാംനാ കരെ കോളേജ് ഓഫ് ഗോവ യും, ബി. എം.എസ് കോളേജ് ഓഫ് ലോ ബാംഗ്ലൂരും ഫൈനലില്‍ തിരഞ്ഞെടുക്കപ്പെട്ടു. സെമി മത്സരങ്ങളില്‍ ജില്ലാ ജഡ്ജിമാരും ഫൈനല്‍ മത്സരത്തില്‍ സിറ്റിംഗ് ഹൈക്കോടതി ജഡ്ജിമാരുമായിരുന്നു വിധികര്‍ത്താക്കള്‍. വാശിയേറിയ ഫൈനലില്‍ വി.വി. എം ഗോവിന്ദ് രാംനകരെ കോളേജ് ഓഫ് ഗോവ ജേതാക്കളായി.
സമാപന ചടങ്ങ് കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ടി. ആര്‍. രവി ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പല്‍ എന്‍.കൃഷ്ണകുമാര്‍ അധ്യക്ഷനായി.കേരള ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്, ജസ്റ്റിസ് മുഹമ്മദ് നിയാസ് എന്നിവര്‍ മുഖ്യപ്രഭാഷകരായി. മൂട്ട് കോര്‍ട്ട് സൊസൈറ്റി ഫാക്കള്‍ട്ടി ഇന്‍ചാര്‍ജ് വിദ്യൂത് കെ.എസ് ,ഓര്‍ഗനൈസിംഗ് കമ്മിറ്റി അഡ്വൈസര്‍ ആര്‍.കെ. ബിജു, സി എല്‍ സി എ പ്രസിഡന്‍റ് അഡ്വ. ശ്യാം പദ്മന്‍, കാലിക്കറ്റ് ബാര്‍ അസോസിയേഷന്‍ പ്രസിഡന്‍റ് അഡ്വ.കെ.ബി. ശിവരാമകൃഷ്ണന്‍, കാലിക്കറ്റ് ബാര്‍ അസോസിയേഷന്‍ മെമ്പര്‍ അഡ്വ.ശ്രീനാഥ് ഗിരീഷ്,ഓര്‍ഗനൈസിംഗ് ഫാക്കള്‍ട്ടി ഇന്‍ചാര്‍ജ് അജയ് രത്നന്‍ എന്നിവര്‍ പങ്കെടുത്തു. കോളേജ് യൂണിയന്‍ ചെയര്‍മാന്‍ മുഹമ്മദ് ഷഫീക് സ്വാഗതവും.മൂട്ട് ക്ലബ് സെക്രട്ടറി അമല്‍ സുധാകരന്‍ നന്ദിയും പറഞ്ഞു.