കോഴിക്കോട്: മഹാകവി അക്കിത്തത്തിന്‍റെ മൂന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് സമൂതിരി ഗുരുവായൂരപ്പന്‍ കോളജും ഭാഷാസമന്വയവേദിയും ചേര്‍ന്ന് സംഘടിപ്പിച്ച ‘അക്കിത്തത്തിന്‍റെ കാവ്യപ്രപഞ്ചം യുവതലമുറയുടെ കണ്ണുകളിലൂടെ ‘എന്ന സെമിനാര്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേറിട്ടൊരനുഭവമായി .
യുവതലമുറയ്ക്ക് സാഹിത്യത്തിലുള്ള താത്പര്യം കുറഞ്ഞിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു പരിപാടി. വിദ്യാര്‍ത്ഥികള്‍ അക്കിത്തം കവിതകള്‍ ആലപിക്കുകയും നിരൂപണം നടത്തുകയും ചെയ്തു. അക്കിത്തം കവിതകളുടെ ഹിന്ദി വിവര്‍ത്തകനും ഭാഷാസമന്വയവേദി പ്രസിഡന്‍റുമായ ഡോ.ആര്‍സു ഉദ്ഘാടനം ചെയ്തു. പാരമ്പര്യത്തിന്‍റെ വിശുദ്ധിയിലൂടെ സഞ്ചരിച്ച തീര്‍ത്ഥാടകനായ കവിയായിരുന്നു അക്കിത്തമെന്നും ദര്‍ശനത്തിന്‍റെയും സംസ്ക്കാരത്തിന്‍റെയും കാവ്യഗുണത്തിന്‍റെയും ത്രിവേണിസംഗമമാണ് മഹാകവിയുടെ കവിതകളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായിരുന്നു. പി.എല്‍. ശ്രീധരന്‍, ഡോ.വി.കെ.അനഘ, ഡോ.യു.എം. രശ്മി, അശ്വിന്‍ വിജയന്‍ , ടി.വി.ആതിര , ഡോ.ഒ.വാസവന്‍, സി.പി.എം അബ്ദുറഹ്മാന്‍, ഡോ. പി.ആര്‍. രമീളാദേവി, ബിനു സംസാരിച്ചു.വിദ്യാര്‍ത്ഥികളായ ഒ.പി.ഗോപിക, വി.കെ.സ്നേഹ, വിജയ് ഉണ്ണി, ആര്‍ദ്ര മോഹന്‍, പി.കെ.ആന്‍സി, സാന്ദ്ര സുരേഷ്, ആര്‍ദ്ര കെ.ആര്‍, ഹര്‍ഷ ടി.ഇ, ആരതി പി.എം, ബി സോണ ബൈജു എന്നിവര്‍ കവിതകളെ അപഗ്രഥിച്ച് സംസാരിച്ചു.
മേധമാധവി, എന്‍.കെ. ഇന്ദുജ, കെ.ടി. വരദ, കെ. നിരഞ്ജനാ കെ.പി. ശ്രേയസ്സ്, എം.പാര്‍വ്വതി എന്നിവര്‍ അക്കിത്തം കവിതകള്‍ ആലപിച്ചു. പ്രബന്ധമവതരിപ്പിച്ചവര്‍ക്ക് ഭാഷാ സമന്വയ വേദി അംഗങ്ങളായ ഡോ.എം.കെ.പ്രീത, കെ.എം.വേണുഗോപാല്‍, കെ.കെ.സദാനന്ദന്‍ സര്‍ട്ടിഫിക്കറ്റും അക്കിത്തം കൃതികളും ഉപഹാരമായി നല്‍കി.