തിരുവനന്തപുരം: ഇത്തവണത്തെ ഓടക്കുഴല്‍ പുരസ്കാരത്തിന് പ്രശസ്ത കഥാകൃത്ത് അംബികാസുതന്‍ മാങ്ങാട് അര്‍ഹനായി. അദ്ദേഹത്തിന്റെ പ്രാണവായു എന്ന കഥാസമാഹാരത്തിനാണ് 2022-ലെ പുരസ്കാരം ലഭിച്ചിരിക്കുന്നത്.30,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. അടുത്ത മാസം രണ്ടാം തീയതി അഞ്ച് മണിക്ക് കൊച്ചിയില്‍ നടക്കുന്ന പുരസ്കാരദാന ചടങ്ങില്‍ ഡോ. എം ലീലാവതി അവാര്‍ഡ് കൈമാറും.
മാക്കം എന്ന പെണ്‍തെയ്യം, എന്മകജെ, രണ്ട് മത്സ്യങ്ങള്‍, മരക്കാപ്പിലെ തെയ്യങ്ങള്‍, മൊട്ടാമ്ബുളി, കാടിനുള്ളില്‍ രഹസ്യമായി ഒഴുകുന്ന നദികള്‍ എന്നിവ പ്രശസ്തമായ രചനകളാണ്.
