വാളയാര്‍ പെണ്‍കുട്ടികളുടെ വിഷയത്തില്‍ ഇടതുപക്ഷത്തിന് അന്ധത: ജെയ്‌സണ്‍ ജോസഫ്

Sports

വാളയാര്‍: ഹാത്രസ്സിലെ പെണ്‍കുട്ടിയുടെ നീതിക്ക് വേണ്ടി സമരം ചെയ്ത ഇടതുപക്ഷത്തിന് വാളയാര്‍ ചൂണ്ടി കാണിച്ചു കൊടുക്കുമ്പോള്‍ അന്ധത നടിക്കുന്നുവെന്ന് കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ജെയ്‌സണ്‍ ജോസഫ്.
വാളയാര്‍ സഹോദരിമാരുടെ കൊലപാതകം സി ബി ഐ അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് കൊണ്ട്, വാളയാര്‍ അട്ടപ്പളത്ത് കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്ത് അനുഷ്ഠിച്ച 24 മണിക്കൂര്‍ ഉപവാസസമരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജെയ്‌സണ്‍ ജോസഫ് നല്‍കിയ നാരങ്ങാവെള്ളം സ്വീകരിച്ച് കെ.എം.അഭിജിത്ത് ഉപവാസസമരം അവസാനിപ്പിച്ചു.
വാളയാര്‍ സഹോദരിമാരുടെ കൊലപാതകത്തില്‍ തുടരന്വേഷണം അല്ല, പുനരന്വേഷണം ആണ് വേണ്ടത് എന്നും, എന്നാല്‍ സി പി എം പ്രവര്‍ത്തകരും നേതാക്കളും പ്രതികളായ കേസില്‍, പിണറായി വിജയന്‍ ഭരിക്കുമ്പോള്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് ഒരിക്കലും നീതിയുക്തമായ അന്വേഷണം നടക്കില്ലെന്നും, ആയതിനാല്‍ സര്‍ക്കാര്‍ ഈ കേസ് സി ബി ഐക്ക് കൈമാറണം എന്നും മറുപടി പ്രസംഗത്തില്‍ കെ.എം.അഭിജിത്ത് ആവശ്യപ്പെട്ടു.

കെ.എസ്.യു. പാലക്കാട് ജില്ലാ പ്രസിഡന്റ് കെ.എസ്. ജയഘോഷ് അധ്യക്ഷനായിരുന്നു. കെ.പി.സി.സി. ജനറല്‍ സെക്രട്ടറി സി.ചന്ദ്രന്‍, കെ.പി.സി.സി. സെക്രട്ടറി ഹരിഗോവിന്ദന്‍ മാസ്റ്റര്‍, മഹിളാ കോണ്‍ഗ്രസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറി സംഗീത പ്രമോദ്, കെ എസ് യു സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ അനൂപ് ഇട്ടന്‍, പി.എച്ച്.അസ്ലം, എന്‍ എസ് യു ഐ അഖിലേന്ത്യാ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍ അരുണ്‍ ശങ്കര്‍ പ്ലാക്കാട്ട്, കെ.എസ്.യു. ജില്ലാ ഭാരവാഹികളായ പി.ടി.അജ്മല്‍, ഗൗജാ വിജയകുമാരന്‍, അജാസ് കുഴല്‍മന്ദം, യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ ജനറല്‍ സെക്രട്ടറി വിനോദ് ചെറാട്, കെ.എസ്.യു. നേതാക്കളായ ശ്യാം ദേവദാസ്, സ്മിജാ രാജന്‍, ആസിഫ്, അജ്മല്‍, ആദര്‍ശ്, വിപിന്‍, അക്ഷയ് തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *