തൃശൂരിലെ കോണ്‍ഗ്രസിനെ എം.പി.വിന്‍സന്റ് നയിക്കും

Sports World

തൃശൂര്‍:ജില്ലയിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനത്തെ ഇനി എം.പി.വിന്‍സന്റ് നയിക്കും.പ്രഗത്ഭരുടെ വഴിയിലൂടെ തന്നെ.ഇന്ന് രാവിലെ 10 മണിക്ക് ഡിസിസി ഓഫീസായ കെ.കരുണാകരന്‍ സപ്തതി മന്ദിരത്തിലെത്തി ഡിസിസി പ്രസിഡണ്ടായി അധികാരമേല്‍ക്കും.എഐസിസി നേതൃത്വം വിന്‍സന്റിന്റെ പേര് ഡിസിസി പ്രസിഡണ്ട് സ്ഥാനത്തേക്ക് പ്രഖ്യാപിച്ചതോടെ ജില്ലയില്‍ കോണ്‍ഗ്രസ് നേതൃതലത്തില്‍ 1980കളിലെ തലമുറയുടെ മറ്റൊരുവക്താവ് കൂടിവരുകയാണ്.അക്കാലത്ത് കെഎസ്‌യു പ്രസ്ഥാനത്തെ നയിച്ച വിന്‍സന്റ് പിന്നീട് യൂത്ത്‌കോണ്‍ഗ്രസ് കെപിസിസിയുടെ നേതൃതലത്തില്‍ എത്തി.
സഹകരണ കാര്‍ഷിക ടൂറിസം മേഖലയിലും അദ്ദേഹം സജീവമാണ്.രാഷ്ട്രീയത്തിനൊപ്പം സാമൂഹ്യസേവനത്തില്‍ വലിയ ശ്രദ്ധ ചെലുത്തുന്നു.ഒല്ലൂരില്‍ 2011ല്‍ എംഎല്‍എയായ അദ്ദേഹം ഡിസിസി ജനറല്‍ സെക്രട്ടറികെപിസിസി എക്‌സി.കമ്മിറ്റി അംഗം എന്നിങ്ങനെ പ്രവര്‍ത്തിച്ചു.
കെഎസ്‌യു ചെങ്ങാലൂര്‍ സെന്റ് മേരീസ് സ്‌കൂള്‍ ലീഡര്‍ യൂണിറ്റ് പ്രസിഡണ്ട് സ്ഥാനത്ത് നിന്നും താലൂക്ക് ജില്ലാ സംസ്ഥാന തലത്തിലെത്തി.ഐടിസിയില്‍ ഡിപ്ലോമയും പഠിച്ചു.ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ഇക്കണോമിക്‌സ് ബിരുദത്തിന്പഠിക്കുമ്പോള്‍ കെഎസ്‌യുവിന്റെ നേതൃതലത്തില്‍ എത്തി.ടി.എന്‍.പ്രതാപനുമൊത്തായിരുന്നു അക്കാലത്ത് പ്രവര്‍ത്തനം.കെഎസ്‌യു ജില്ലാ പ്രസിഡണ്ട,്‌സംസ്ഥാന ജനറല്‍ സെക്രട്ടറി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിഎന്നിങ്ങനെ പ്രവര്‍ത്തിച്ചു.യൂത്ത് കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ കെപിസിസി അംഗമായുംതെരഞ്ഞെടുപ്പിലൂടെവന്നു.വില്ലേജ്‌യൂത്ത് ക്ലബ്ബ് ഭാരവാഹി,ജില്ലാ ടൂറിസം സഹകരണ സംഘം പ്രസിഡണ്ട്, കാര്‍ഷിക ഉല്‍പ്പാദന കമ്പനി ഭാരവാഹിയുമായിരുന്നു.വിധവ സംഘം രൂപീകരിച്ച് ആയിരക്കണക്കിന് വീട്ടമ്മാമാര്‍ക്ക് സഹായം നല്‍കി വരുന്നു.എംഎല്‍എ എന്ന നിലയില്‍ കാര്‍ഷിക സര്‍വ്വകലാശാല ഭരണ സമിതിഅംഗമായി, ആഫ്രിക്ക,ചൈന ബ്രിട്ടന്‍,റോം സന്ദര്‍ശിച്ചിട്ടുണ്ട്.
അളഗപ്പനഗര്‍ മാണിയാക്കുവീട്ടില്‍ കര്‍ഷകനായ എംവി പൗലോസിന്റേയും മേരിയുടേയും മകനാണ്.ഭാര്യ റജി(തൃശൂര്‍ തോപ്പ് സെന്റ് തോമസ് സ്‌കൂള്‍ അദ്ധ്യാപിക) മക്കള്‍-വിക്ടര്‍ (രാജഗിരി എന്‍ജി.കോളജ് വിദ്യാര്‍ത്ഥി,അയറിന്‍ (ഫിസാറ്റ് എന്‍ജി. കോളജ് (അങ്കമാലി).56 വയസ്സുള്ള വിന്‍സന്റ് ഇപ്പോള്‍ കിഴക്കുമ്പാട്ടുകര പാവൂസ് ലയിനിലാണ് താമസം.ഇന്നലെ പ്രമുഖ നേതാക്കളെ അദ്ദേഹം വീടുകളിലെത്തി കണ്ട് ആശീര്‍വ്വാദം വാങ്ങി.

Leave a Reply

Your email address will not be published. Required fields are marked *