കേരളപ്പിറവി ദിനത്തില്‍ ജില്ലയില്‍ 2000 കേന്ദ്രങ്ങളില്‍ ഉപവാസം

Sports

കോഴിക്കോട്: കേരളപ്പിറവി ദിനമായ നവംബര്‍ ഒന്ന് യുഡിഎഫ് വഞ്ചനാദിനമായി ആചരിക്കും.ഇതിന്റെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ രണ്ടായിരം കേന്ദ്രങ്ങളില്‍ ഉപവാസ സമരം നടക്കും. രാവിലെ പത്തു മുതല്‍ 12മണിവരെയായിരിക്കും ഉപവാസമെന്ന് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ കെ. ബാലനാരായണന്‍ അറിയിച്ചു.സ്വര്‍ണ്ണ കള്ളകടത്തുകാര്‍ക്ക് കുട പിടിക്കുന്ന പിണറായി വിജയനും കെ. ടി ജലിലും രാജിവെച്ച് അന്വേഷണത്തെ നേരിടുക, പിന്‍വാതില്‍, അനധികൃത-കരാര്‍ നിയമനങ്ങളെല്ലാം റദാക്കി ഒഴിവുള്ള തസ്തികകളെല്ലാം പിഎസ്‌സി വഴി ഉടന്‍ പുതിയ നിയമനങ്ങള്‍ നടത്തുക,തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരവും ഫണ്ടും വെട്ടികുറക്കുന്ന സര്‍ക്കാര്‍ നടപടി അവസാനിപ്പിക്കുക, വാളയാറിലെ പെണ്‍കുട്ടികളുടെ കുടുംബത്തിന് നീതി ഉറപ്പാക്കി പോലീസിന്റെയും സര്‍ക്കാരിന്റെയും കള്ളകളി അവസാനിപ്പിക്കുക, ഹത്രാസിലെ ദളിത് ബാലികയുടെ കുടുംബത്തിന് നീതി നല്‍കുക, ബി. ജെ. പി ഭരിക്കുന്ന സംസ്ഥാന ങ്ങളിലെ ദളിത് -ആദിവാസി – ന്യൂനപക്ഷ അക്രമണങ്ങളും കൊലപാതകങ്ങളും അവസാനിപ്പിക്കുക, പാര്‍ലമെന്റ് പാസാക്കിയ കര്‍ഷക ദ്രോഹ ബില്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഉപവാസം.

യുഡിഎഫ് നേതൃയോഗം നവംബര്‍ അഞ്ചിന് കോഴിക്കോട്

കോഴിക്കോട്: യുഡിഎഫ് നേതൃയോഗം നവംബര്‍ അഞ്ചിന് കോഴിക്കോട് ഡിസിസി ഓഫീസില്‍ ഉച്ചക്ക് രണ്ടുമണിക്ക് നടക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുസ്ലീംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, ഷിബു ബേബി ജോണ്‍, സി.പി. ജോണ്‍, അനൂപ് ജേക്കബ് പ്രമുഖ ഘടക കക്ഷി നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കുമെന്ന് യുഡിഎഫ് കോഴിക്കോട് ജില്ലാ ചെര്‍മാന്‍ കെ. ബാലനാരായണന്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *