ഒ.ഐ.സി.സി റിയാദ് സെന്‍ട്രല്‍ കമ്മററി രക്തദാന ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

Gulf

റിയാദ്: മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ  മുപ്പത്തിയാറാം രക്തസാക്ഷിത്വദിനത്തോടനുബന്ധിച്ച് ഒ.ഐ.സി.സി. റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ നേത്യത്വത്തില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

കിംഗ് സഊദ് മെഡിക്കല്‍ സിറ്റി ബ്ലഡ് ബാങ്കില്‍ നടന്ന രക്തദാന ക്യാമ്പ് സെന്‍ട്രല്‍ കമ്മററി പ്രസിഡന്റ് കുഞ്ഞി കുമ്പള ഉദ്ഘാടനം ചെയ്തു. നൂറില്‍പരം ആളുകള്‍ രക്തദാനം നടത്തി. രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ഇന്ദിരാ ഗാന്ധി ലോകം കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും മികച്ച ഭരണാധികാരിയായിരുന്നു. ലോക രാജ്യങ്ങളുമായി നല്ല ബന്ധം ഇന്ദിരാജി കത്ത് സൂക്ഷിച്ചിരുന്നു. രാജ്യത്തിന്റെ ഐക്യവും  അഖണ്ഡതയും കത്ത് സംരക്ഷിക്കുന്നതിന്റെ ഭാഗമായി എടുത്ത തീരുമാനത്തിന്റെ ഭാഗമായിട്ടാണ്  ഇന്ദിരാജിക്ക് തന്റെ ജീവന്‍ രാജ്യത്തിനു വേണ്ടി ബലിയര്‍പ്പിക്കേണ്ടി വന്നത്. ഇന്ദിരാജിയെ പോലുള്ള ഒരു ഭരണാധികാരിയുടെ അഭാവം ഇന്നു ഇന്ത്യ അനുഭവിച്ചു കൊടിരികയാണെന്ന് രക്തദാന ക്യാമ്പ് ഉദ്ഘാടത്തില്‍ പങ്കെടുത്തവര്‍ അഭിപ്രയപെട്ടു.

ഓ.ഐ.സി.സി സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ സലിം കളക്കര, മുഹമ്മദലി മണ്ണാര്‍ക്കാട്, രാഘുനാഥ് പറശിനിക്കടവ്, ഷംനാദ് കരുനാഗപ്പള്ളി, നവാസ് നവാസ് വെള്ളിമാട്കുന്ന്, ഷാനവാസ് മുനമ്പത്ത്, മാത്യൂ എറണാകുളം,  ഗോബല്‍ ഭാരവാഹികളായ റസാഖ് പൂക്കോട്ടുംപാടം, നൗഫല്‍ പാലക്കാടന്‍, ശിഹാബ് കൊട്ടുകാട്, വിവിധ ജില്ലാ കമ്മിറ്റി പ്രസിന്റുമാരായ സജീര്‍ പൂന്തുറ, ബാലു കുട്ടന്‍, ഷുക്കൂര്‍ ആലുവ, സുരേഷ ശങ്കര്‍, മുനീര്‍ കോക്കല്ലൂര്‍, ഫൈസല്‍ പാലക്കാട്, അമീര്‍ പട്ടണത്ത്, ജില്ലാ കമ്മിറ്റി ഭാരവാഹകള്‍, നാഷണല്‍ കമ്മററി ഭാരവാഹികള്‍ തുടങ്ങിയവര്‍ രക്തദാന ക്യാമ്പിന് നേത്യത്വം നല്‍കി.  പ്രോഗ്രാം കണ്‍വീനര്‍  സജി കായംകുളം സ്വാഗതവും യഹ്‌യ കൊടുങ്ങലൂര്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *