മുഖ്യമന്ത്രിയുടെ സെക്രട്ടറിയും പാര്‍ട്ടി സെക്രട്ടറിയുടെ മകനും തെറ്റു ചെയ്താല്‍ ഭവിഷ്യത്ത് അനുഭവിക്കണം എം.എ ബേബി

Kerala Music

കോഴിക്കോട്: പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ മകനും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കുമെതിരെ സി പി എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. തെറ്റായ കൂട്ടുകെട്ടില്‍ പ്രവര്‍ത്തിച്ചിട്ടുള്ളത് മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവരായാലും പാര്‍ട്ടി നേതൃത്വത്തിലുള്ളവരുടെ ഉറ്റ ബന്ധുക്കളായാലും അവരതിന്റെ ഭവിഷ്യത്ത് നേരിടേണ്ടിവരുമെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ച. പോസ്റ്റില്‍ പറയുന്നു. എന്നാല്‍ അതിന്റെ പേരില്‍ സിപിഎമ്മിനെ തകര്‍ക്കാന്‍ നോക്കേണ്ടെന്നും ബേബി.
ദേശീയതലത്തില്‍ ഇടതുകക്ഷികള്‍ കോണ്‍ഗ്രസിന്റെ പിന്നില്‍ അണിനിരക്കേണ്ടതിന്റെ രാഷ്ട്രീയ പ്രാധാന്യം ബേബി വിശദമായി ഈ പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്. മതേതര ബദലിനു നേതൃത്വം നല്‍കാന്‍ഇടതു കക്ഷികളുടെ പിന്തുണയോടെ കോണ്‍ഗ്രസിനു കഴിയും. കേരളത്തില്‍ മാത്രമാണ് അതിനു വിരുദ്ധാഭിപ്രാ.യമമുള്ളത്. അതാണു മാറ്റിയെടുക്കേണ്ടത്. ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടക്കുന്ന ബിഹാറിലെ രാഷ്ട്രീയ സാഹചര്യം ദേശീയ തലത്തില്‍ രൂപപ്പെട്ടുവരുന്ന മതേതര ജനാധിപത്യ ചേരികളുടെ ശാക്തീകരണമാണെന്നും ബേബി പറയുന്നു.
കേരളത്തിന് പുറത്ത് കോണ്‍ഗ്രസുമായി സഖ്യമാകാം എന്ന സി പി എം കേന്ദ്ര തീരുമാനത്തിനു തൊട്ടുപിന്നാലെയാണ് ബേബിയുടെ പ്രതികരണം എന്നതും ശ്രദ്ധേയം. കേരളത്തില്‍ നിന്നുള്ള ഒരു പിബി അംഗത്തിന്റെ ആദ്യത്തെ പരസ്യ പ്രതികരണമാണിത്.

Leave a Reply

Your email address will not be published. Required fields are marked *