നീറ്റില്‍ 590 മാര്‍ക്കു കിട്ടി; ആറു മാര്‍ക്കെന്നു കരുതി വിദ്യാര്‍ഥിനി ജീവനൊടുക്കി

Entertainment Gadget India World

ആറ് മാര്‍ക്ക് മാത്രമേയുള്ളൂ എന്നറിഞ്ഞതിലുള്ള മനോവിഷമത്തിലാണ് ചിന്ദ്വാര ജില്ലയില്‍ 18 വയസുള്ള വിധി സൂര്യവംശി എന്ന പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്

ഭോപ്പാല്‍:നീറ്റ് പരീക്ഷയില്‍ മാര്‍ക്ക് രേഖപ്പെടുത്തിയതിലെ പിഴവിനെ തുടര്‍ന്ന് മധ്യപ്രദേശില്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. ആറ് മാര്‍ക്ക് മാത്രമേയുള്ളൂ എന്നറിഞ്ഞതിലുള്ള മനോവിഷമത്തിലാണ് ചിന്ദ്വാര ജില്ലയില്‍ 18 വയസുള്ള വിധി സൂര്യവംശി എന്ന പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്.

മിടുക്കിയായ മകള്‍ക്ക് നീറ്റ് പരീക്ഷയില്‍ മികച്ച മാര്‍ക്കുണ്ടാകുമെന്ന് ഉറച്ച വിശ്വാസമുണ്ടായിരുന്നു. എന്നാല്‍ ഫലം വന്നപ്പോള്‍ ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്ത പട്ടികയില്‍ ആറ് മാര്‍ക്ക് മാത്രമാണ് രേഖപ്പെടുത്തിയത്. ഇത് പെണ്‍കുട്ടിയെ മാനസികമായി തളര്‍ത്തി. പിന്നീട് രക്ഷിതാക്കള്‍ ഒഎംആര്‍ ഷീറ്റ് എടുത്ത് പരിശോധിച്ചപ്പോള്‍ അതില്‍ 590 മാര്‍ക്കുണ്ടെന്ന് വ്യക്തമായി. ഇക്കാര്യം മകളെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അപ്പോഴേക്കും അവള്‍ കടുത്ത മനോവിഷമത്തിലായിക്കഴിഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് കുട്ടി ജീവനൊടുക്കുകയായിരുന്നു.

ചൊവ്വാഴ്ചയാണ് വിധിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അടുത്ത ദിവസമാണ് വീട്ടുകാര്‍ ഇക്കാര്യം അറിയിച്ചതെന്നും പൊലീസ് പറഞ്ഞു. പ്രാഥമിക അന്വേഷണത്തില്‍ നീറ്റില്‍ കുറഞ്ഞ മാര്‍ക്ക് ലഭിച്ചതാണ് ആത്മഹത്യക്ക് കാരണമെന്ന് കരുതുന്നുവെങ്കിലും കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് പരാസിയ പൊലീസ് സ്റ്റേഷന്‍ ചുമതലയുള്ള സുമര്‍ സിങ് ജഗ്‌തെ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *