‘ഹിന്ദി അത്ര വശമില്ലായിരുന്നു വിജയന്; ഫുട്‌ബോള്‍ ഭാഷ ഹൃദിസ്ഥവും’

Entertainment

ഇന്ത്യയില്‍ മറ്റാരേക്കാളും നന്നായി കളി വായിച്ചെടുക്കുന്ന കളിക്കാരനായിരുന്നു ഐ.എം വിജയന്‍ എന്ന് മുന്‍ ഇന്ത്യന്‍ ഫുട്‌ബോളര്‍ അഖീല്‍ അന്‍സാരി.സഹപ്രവര്‍ത്തകരുമായി ഹിന്ദി ഭാഷയില്‍ ആശയവിനിമയം നടത്തുന്നതില്‍ ബുദ്ധിമുട്ട് നേരിട്ടുവെന്നും എന്നാല്‍ ഫുട്‌ബോളിന്റെ ഭാഷ നന്നായി അറിയുന്നതിനാല്‍ അദ്ദേഹം അത് മറി കടന്നുവെന്നും അഖീല്‍ അന്‍സാരി പറഞ്ഞു.
ഐഎം വിജയന് ഹിന്ദിയില്‍ സംസാരിക്കുന്നത് അത്ര സുഖകരമായിരുന്നില്ലെന്നും എന്നാല്‍ മറ്റാരെക്കാളും നന്നായി ഗെയിം വായിച്ചെടുക്കാന്‍ അദ്ദേഹത്തിന് കഴിയുമെന്നും അന്‍സാരി പറഞ്ഞു. 1990 കളില്‍ ഇന്ത്യയ്ക്കായി ബൂട്ടണിഞ്ഞ താരമാണ് അന്‍സാരി.
”വിജയന്‍ ഭായ് ഞങ്ങളുടെ സീനിയറായിരുന്നു, നിങ്ങള്‍ അദ്ദേഹത്തെക്കുറിച്ച് എന്ത് പറഞ്ഞാലും അതെല്ലാം കുറവായിരിക്കും. എന്നാല്‍ അദ്ദേഹത്തിന്റെ ഹിന്ദി അത്ര മുന്നിലല്ലായിരുന്നു, ചിലപ്പോള്‍ ആശയവിനിമയം നടത്തുമ്പോള്‍ അദ്ദേഹം കഷ്ടപ്പെടാറുണ്ടായിരുന്നു, ”അന്‍സാരി പറഞ്ഞു.
‘എന്നാല്‍ ഫുട്‌ബോളിന്റെ ഭാഷ മറ്റാരെക്കാളും കൂടുതല്‍ അദ്ദേഹത്തിന് അറിയാമായിരുന്നു, മാത്രമല്ല അദ്ദേഹം ഗെയിം വായിച്ചെടുക്കുന്നത് മികച്ച രീതിയിലായിരുന്നു. ശരിയായ സമയത്ത് ശരിയായ സ്ഥലത്ത് എത്തി ജോലി വളരെ എളുപ്പമാക്കി മാറ്റിയ വ്യക്തിയായിരുന്നു അദ്ദേഹം,” അന്‍സാരി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *