നീറ്റില്‍ 590 മാര്‍ക്കു കിട്ടി; ആറു മാര്‍ക്കെന്നു കരുതി വിദ്യാര്‍ഥിനി ജീവനൊടുക്കി

ആറ് മാര്‍ക്ക് മാത്രമേയുള്ളൂ എന്നറിഞ്ഞതിലുള്ള മനോവിഷമത്തിലാണ് ചിന്ദ്വാര ജില്ലയില്‍ 18 വയസുള്ള വിധി സൂര്യവംശി എന്ന പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്

Continue Reading

മെസി എക്കാലത്തെയും മികച്ചവന്‍, എന്നാല്‍ അദ്ദേഹത്തെ നിയന്ത്രിക്കുക എളുപ്പമല്ല; മുന്‍ ബാഴ്‌സ കോച്ച്

ബാഴ്‌സലോണ: ലയണല്‍ മെസി എക്കാലത്തെയും മികച്ച ഫുട്‌ബോള്‍ കളിക്കാരനാണെന്നതില്‍ സംശയമില്ലെന്ന് മുന്‍ ബാഴ്‌സലോണ കോച്ച് ക്വിക് സെറ്റീന്‍. എന്നാല്‍ അദ്ദേഹത്തെ നിയന്ത്രിക്കുക എന്നത് അത്ര എളുപ്പമല്ല.
മെസി എക്കാലത്തെയും മികച്ചവനാണെന്നാണ് എന്റെ അഭിപ്രായം. മഹാന്മാരായ മറ്റു കളിക്കാരും ഉണ്ടായിട്ടുണ്ട്. എങ്കിലും ഈ പയ്യനെ പോലെ വര്‍ഷങ്ങളോളം മികവ് പുലര്‍ത്താന്‍ അവര്‍ക്കൊന്നും കഴിഞ്ഞിട്ടില്ല. സെറ്റീന്‍ പറഞ്ഞു. എന്നാല്‍ മെസിയെ നിയന്ത്രിക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. ബാഴ്‌സലോണ എന്നും മെസിയെ മെസിയായാണ് സ്വീകരിച്ചിട്ടുള്ളത്. അയാളില്‍ ഒരു മാറ്റവും ഉണ്ടാക്കിയിട്ടില്ല. കളിക്കാരന്‍ എന്നതിലുപരി മെസിക്ക് മറ്റൊരു വശമുണ്ട്. അത് നിയന്ത്രിക്കുക എന്നത് കടുപ്പമേറിയ കാര്യമാണ്.

Continue Reading

ലിംഗറി മ്യൂസിക് ഷോയില്‍ ഹദീസ് ഉപയോഗിച്ചു; പോപ് ഗായിക റിഹാനയ്‌ക്കെതിരെ വന്‍ പ്രതിഷേധം- മാപ്പു പറഞ്ഞു

ന്യൂയോര്‍ക്ക്: ലിംഗറി മ്യൂസിക് ഷോയില്‍ പ്രവാചകന്റെ വാക്കുകള്‍ (ഹദീസ്) ഉപയോഗിച്ച പോപ് ഗായിക റിഹാനയ്‌ക്കെതിരെ വ്യാപക പ്രതിഷേധം. വിമര്‍ശനങ്ങളെ തുടര്‍ന്ന് ഇവര്‍ മാപ്പു പറഞ്ഞു. മ്യൂസിക് വീഡിയോയുടെ വരികളിലാണ് പ്രവാചക വചനം ഉള്‍പ്പെടുത്തിയിരുന്നത്.

Continue Reading

തൃശൂരിലെ കോണ്‍ഗ്രസിനെ എം.പി.വിന്‍സന്റ് നയിക്കും

തൃശൂര്‍:ജില്ലയിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനത്തെ ഇനി എം.പി.വിന്‍സന്റ് നയിക്കും.പ്രഗത്ഭരുടെ വഴിയിലൂടെ തന്നെ.ഇന്ന് രാവിലെ 10 മണിക്ക് ഡിസിസി ഓഫീസായ കെ.കരുണാകരന്‍ സപ്തതി മന്ദിരത്തിലെത്തി ഡിസിസി പ്രസിഡണ്ടായി അധികാരമേല്‍ക്കും.എഐസിസി നേതൃത്വം വിന്‍സന്റിന്റെ പേര് ഡിസിസി പ്രസിഡണ്ട് സ്ഥാനത്തേക്ക് പ്രഖ്യാപിച്ചതോടെ ജില്ലയില്‍ കോണ്‍ഗ്രസ് നേതൃതലത്തില്‍ 1980കളിലെ തലമുറയുടെ മറ്റൊരുവക്താവ് കൂടിവരുകയാണ്.അക്കാലത്ത് കെഎസ്‌യു പ്രസ്ഥാനത്തെ നയിച്ച വിന്‍സന്റ് പിന്നീട് യൂത്ത്‌കോണ്‍ഗ്രസ് കെപിസിസിയുടെ നേതൃതലത്തില്‍ എത്തി.

Continue Reading