ഫുട്ബോള്‍ താരവും കോച്ചുമായ
ഫൗസിയ മാമ്പറ്റ അന്തരിച്ചു

കോഴിക്കോട്: കേരളത്തിലെ ആദ്യകാല വനിതാ ഫുട്ബോള്‍ താരങ്ങളിലൊരാളും ആദ്യ വനിതാ ഫുട്ബോള്‍ പരിശീലകയുമായ ഫൗസിയ മാമ്പറ്റ (52) അന്തരിച്ചു. കോഴിക്കോട് നടക്കാവ് ജിവിഎച്ച്എസ്എസ് സ്കൂളിലെ ഫുട്ബോള്‍ പരിശീലകയായിരുന്നു ഫൗസിയ.

Continue Reading

ഐപിഎല്‍ താരലേലം ഫെബ്രുവരി 18ന് ചെന്നൈയില്‍

മുംബൈ: അടുത്ത സീസണിലേക്കുള്ള ഐപിഎല്‍ താരലേലം ഫെബ്രുവരി 18ന്. ചെന്നൈയിലാണ് ലേലം. ഇത്തവണ എട്ടു ടീമുകള്‍ തന്നെയാകും ലീഗിന്. ടൂര്‍ണമെന്‍റ് എവിടെ നടത്തണമെന്ന കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കും.

Continue Reading

കോപ്പ ഇറ്റാലിയ: മിലാന്‍ ഡാര്‍ബിയില്‍
ഇന്‍ററിന് ജയം; സെമിയില്‍

മിലാന്‍: കോപ്പ ഇറ്റാലിയയില്‍ മിലാന്‍ നഗരപ്പോരില്‍ ഇന്‍റര്‍ മിലാന് ജയം. ക്വാര്‍ട്ടറില്‍ അയല്‍ക്കാരായ എസി മിലാനെ 21നാണ് ഇന്‍റര്‍ തോല്‍പിച്ചത്. മത്സരത്തില്‍ സ്റ്റാര്‍ സ്ട്രൈക്കര്‍ ഇബ്രാഹിമോവിച്ച് ചുവപ്പ് കാര്‍ഡ് കപ്പ് പുറത്തായതാണ് എസി മിലാന് തിരിച്ചടിയായത്.

Continue Reading

സുവാരസിന്‍റെ ഇരട്ട ഗോളുകളില്‍
അത്ലറ്റിക്കോ മാഡ്രിഡ് തിരിച്ചുവരവ്

മാഡ്രിഡ്: ലാലിഗയില്‍ അത്ലറ്റിക്കോ മാഡ്രിഡ് ഒന്നാം സ്ഥാനത്ത് തുടരും. ആവേശകരമായ പോരാട്ടത്തില്‍ ഐബറിനെ ആണ് അത്ലറ്റിക്കോ മാഡ്രിഡ് തോല്‍പ്പിച്ചത്. എവേ മത്സരത്തില്‍ തുടക്കത്തില്‍ ഒരു ഗോളിന് പിന്നിട്ടു നിന്ന ശേഷം ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു അത്ലറ്റിക്കോയുടെ വിജയം.

Continue Reading

ഇന്ത്യയ്ക്ക് 328 റണ്‍സ്
വിജയലക്ഷ്യം

ബ്രിസ്ബെയ്ന്‍: ഓസ്ട്രേലിയയ്ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 328 റണ്‍സ് വിജയലക്ഷ്യം. ഓസീസിന്‍റെ രണ്ടാം ഇന്നിംഗ്സ് 294 റണ്‍സില്‍ അവസാനിച്ചു. സ്റ്റീവ് സ്മിത്ത് (55) ആണ് രണ്ടാം ഇന്നിംഗ്സിലെ ടോപ്പ് സ്കോറര്‍.

Continue Reading

ആരോഗ്യനില മെച്ചപ്പെട്ടു;
ഗാംഗുലി ഇന്ന്
ആശുപത്രി വിടും

കോല്‍ക്കത്ത: നെഞ്ചുവേദനയെ തുടര്‍ന്ന് ജനുവരി രണ്ടിന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി ഇന്ന് ആശുപത്രി വിടും. അദ്ദേഹത്തിന്‍റെ ആരോഗ്യനില മെച്ചപ്പെട്ടതിനാലാണ് ഇന്ന് വീട്ടിലേക്ക് മടങ്ങുന്നത്.ഹൃദയത്തിലേക്കുള്ള രക്തക്കുഴലില്‍ ബ്ലോക്ക് കണ്ടെത്തിയതോടെ ഗാംഗുലിയെ ആന്‍ജിയോ പ്ലാസ്റ്റിക്ക് വിധേയനാക്കിയിരുന്നുവെന്ന് വുഡ്ലാന്‍ഡ് ആശുപത്രി വക്താവ് വ്യക്തമാക്കി.അധികം സംസാരിക്കരുതെന്ന് ഡോക്ടര്‍മാര്‍് നിര്‍ദ്ദേശിച്ചിട്ടുണ്ട്. വീട്ടിലേക്ക് മാറ്റിയാലും അദ്ദേഹത്തിന് വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കും.

Continue Reading