തെരഞ്ഞെടുപ്പ് മാതൃക പെരുമാറ്റച്ചട്ടം:
സ്ക്വാഡുകള്‍ രൂപവത്കരിച്ചു

കല്‍പറ്റ: നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നിലവില്‍ വന്ന മാതൃകാ പെരുമാറ്റച്ചട്ടം ജില്ലയില്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തുന്നതിനായി എ.ഡി.എം ടി. ജനില്‍ കുമാര്‍ നോഡല്‍ ഓഫിസറായി എം.സി.സി സ്ക്വാഡ് രൂപവത്കരിച്ചു.

Continue Reading

പ്രധാനമന്ത്രി ആദ്യ ഡോസ് കൊവിഡ്
വാക്സിന്‍ സ്വീകരിച്ചു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി കൊവിഡ് വാക്സിന്‍ സ്വീകരിച്ചു.ഡല്‍ഹി എയിംസില്‍ നിന്നാണ് ആദ്യ ഡോസ് കുത്തിവയ്പെടുത്തത്. തദ്ദേശീയമായി വികസിപ്പിച്ച കൊവാക്സിന്‍ ആണ് മോദി സ്വീകരിച്ചത്. അര്‍ഹരായ എല്ലാ പൗരന്മാരും വാക്സിന്‍ കുത്തിവയ്പെടുക്കണമെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

Continue Reading

നടിയെ ആക്രമിച്ച കേസ്; വിചാരണ പൂര്‍ത്തിയാക്കാന്‍
ആറ് മാസത്തെ സമയം അനുവദിച്ചു

ന്യൂഡല്‍ഹി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറ് മാസത്തെ സമയം അനുവദിച്ചു. പ്രത്യേക കോടതി ജഡ്ജിയുടെ കത്തു പരിഗണിച്ച് സുപ്രീം കോടതിയാണ് സമയം നീട്ടി നല്‍കിയത്. ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

Continue Reading

വിഷ്ണുനാരായണന്‍ നമ്പൂതിരി സംസ്കാരത്തെ പുതിയ
കാലവുമായി സമന്വയിപ്പിച്ച കവി: മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രശസ്ത മലയാളം കവി വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം അറിയിച്ചു. സംസ്കാരത്തെ ആധുനികവത്കരിച്ച് പുതിയ കാലവുമായി സമന്വയിപ്പിച്ച കവിയാണ് വിഷ്ണുനാരായണന്‍ നമ്പൂതിരിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Continue Reading

നിയമസഭാ തിരഞ്ഞെടുപ്പ് തിയ്യതി ഇന്ന് പ്രഖ്യാപിച്ചേക്കും

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന് ഉണ്ടാകാന്‍ സാധ്യത. കേരളം ഉള്‍പ്പടെ അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതിയാണ് പ്രഖ്യാപിക്കുക. വൈകുന്നേരം നാലരയ്ക്കാണ് വിഗ്യാന്‍ ഭവനില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ വാര്‍ത്താസമ്മേളനം വിളിച്ചിരിക്കുന്നത്. കേരളത്തിന് പുറമെ തമിഴ്നാട്, പശ്ചിമ ബംഗാള്‍, അസം, പുതുച്ചേരി സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പാണ് പ്രഖ്യാപിക്കുന്നത്.

Continue Reading

വികസനകാര്യത്തില്‍ കേരളത്തിന്‍റെ ചരിത്രം
മാറ്റിയെഴുതുകയാണെന്നു മുഖ്യമന്ത്രി

കോഴിക്കോട്: വികസന കാര്യത്തില്‍ സര്‍ക്കാര്‍ കേരളത്തിന്‍റെ ചരിത്രം മാറ്റിയെഴുതുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബേപ്പൂര്‍ തുറമുഖത്തിന്‍റെ വികസനവുമായി ബന്ധപ്പെട്ട് പുതുതായി സ്ഥാപിച്ച ബേപ്പൂരിലെ ചാനല്‍ മാര്‍ക്കിംഗ് ബോയ, കസ്റ്റംസ് ഇഡിഐ സെന്‍റര്‍ പദ്ധതികളുടെയും കോവിലകം ഭൂമി കേരള മാരിടൈം ബോര്‍ഡിലേക്ക് ഏറ്റെടുത്തതിന്‍റേയും ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

Continue Reading

മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടല്‍യാത്ര
നടത്തി രാഹുല്‍ ഗാന്ധി

കൊല്ലം: മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടല്‍യാത്ര നടത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ന് പുലര്‍ച്ചെ കൊല്ലം വാടി തുറമുഖത്തു നിന്നാണ് രാഹുല്‍ കടല്‍യാത്രക്ക് പുറപ്പെട്ടത്. ഒരു മണിക്കൂറോളം മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടലില്‍ ചെലവഴിച്ചതിനു ശേഷമാണ് രാഹുല്‍ തിരികെയെത്തിയത്. കെ.സി. വേണുഗോപാല്‍ എംപി ഉള്‍പ്പെടെയുളളവര്‍ രാഹുല്‍ ഗാന്ധിയ്ക്കൊപ്പം ഉണ്ടായിരുന്നു. മത്സ്യത്തൊഴിലാളികളുമായി ഇന്ന് രാവിലെ നടത്തുന്ന സംവാദ പരിപാടിക്ക് മുന്നോടിയായാരുന്ന കടല്‍യാത്ര.

Continue Reading

ജോസിനും കാപ്പനും എതിരേ എന്‍ഡിഎയ്ക്ക്
സ്ഥാനാര്‍ത്ഥിയായി പി.സി.തോമസ് എന്ന് സൂചന

കോട്ടയം: എല്‍ഡിഎഫിലേക്ക് വന്ന ജോസ്.കെ. മാണിയും എല്‍ഡിഎഫില്‍ നിന്നും പോയ മാണി സി കാപ്പനും മത്സരിക്കുന്ന പാലായില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി പി.സി.തോമസ് വരുമോ കേരളരാഷ്ട്രീയം ഉറ്റുനോക്കുന്ന പാലായില്‍ ഇത്തവണ മത്സരം കടുക്കുമെന്നാണ് സൂചനകള്‍.

Continue Reading

ശബരിമല, പൗരത്വനിയമ കേസുകള്‍
പിന്‍വലിക്കാന്‍ മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനം, പൗരത്വനിയമം എന്നിവയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളുടെ പേരില്‍ എടുത്ത കേസുകള്‍ പിന്‍വലിക്കാന്‍ തീരുമാനം. ഗുരുതര ക്രിമിനല്‍ സ്വഭാവമില്ലാത്ത കേസുകള്‍ പിന്‍വലിക്കാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്.

Continue Reading

രാജ്യത്ത് 14,199 പുതിയ കോവിഡ് കേസുകള്‍, 83 മരണവും;
അമേരിക്കയില്‍ മരണസംഖ്യ അഞ്ച് ലക്ഷത്തിലേക്ക്

ന്യുഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കോവിഡ് 19 രോഗബാധിതരുടെ എണ്ണം 14,199 ആയി. 9,695 പേര്‍ രോഗമുക്തരായപ്പോള്‍ 83 പേര്‍ മരണമടഞ്ഞു. ഇതുവരെ 1,10,05,850 പേര്‍ക്ക് കോവിഡ് ബാധിച്ചു. 1,06,99,410 പേര്‍ രോഗമുക്തരായി. 1,56,385 പേര്‍ മരണമടഞ്ഞു. 1,50,055 പേര്‍ ചികിത്സയിലുണ്ട്. ഇതുവരെ 1,11,16,854 പേര്‍ വാക്സിന്‍ സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.

Continue Reading