ഇന്ത്യയും പാകിസ്താനും നല്ല
സുഹൃത്തുക്കളാകുന്നതാണ് എന്‍റെ സ്വപ്നം

ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്താനും നല്ല സുഹൃത്തുക്കളാകുന്നതാണ് തന്‍റെ സ്വപ്നമെന്ന് നൊബേല്‍ സമ്മാന ജേതാവ് മലാല യൂസഫ്സായ്. അതിര്‍ത്തികളും ഭിന്നിപ്പും ഉണ്ടെന്ന പഴയ തത്വചിന്ത ഇനി പ്രവര്‍ത്തിക്കില്ലെന്നും ഇന്ത്യയിലെയും പാകിസ്ഥാനിലെയും ജനങ്ങള്‍ക്ക് സമാധാനത്തോടെ ജീവിക്കണമെന്നും മലാല അഭിപ്രായപ്പെട്ടു.

Continue Reading

ബംഗാളിനായി ഒറ്റക്കെട്ടായി പോരാടും: സീതാറാം യെച്ചൂരി

കൊല്‍ക്കത്ത ബംഗാളില്‍ തൃണമൂലിനെ പരാജയപ്പെടുത്തുകയും ബിജെപിയെ ഒറ്റപ്പെടുത്തുകയുമാണ് ഇടതുപക്ഷത്തിന്‍റെ മുഖ്യ ലക്ഷ്യമെന്നും അതിനായി എല്ലാ മതേതര ജനാധിപത്യ കക്ഷികളുമായി യോജിച്ച് പ്രവര്‍ത്തിക്കുമെന്നും സിപിഎം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

Continue Reading

25.54 കിലോമീറ്റര്‍ ദേശീയപാത വെറും 18 മണിക്കൂറില്‍ നിര്‍മിച്ച്
ചരിത്രനേട്ടമുണ്ടാക്കി നാഷണല്‍ ഹൈവേ അതോറിറ്റി

വിജപൂര്‍: 25.54 കിലോമീറ്റര്‍ ദേശീയപാത വെറും 18 മണിക്കൂറില്‍ നിര്‍മിച്ച് ചരിത്രനേട്ടമുണ്ടാക്കി നാഷണല്‍ ഹൈവേ അതോറിറ്റി. ദേശീയപാത 52ല്‍ വിജപൂരിനും സോലാപ്പൂരിനുമിടയിലെ നാലുവരിപ്പാത നിര്‍മാണത്തിനിടയിലാണ് എന്‍ എച് എ ഐ ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്.

Continue Reading

പ്രധാനമന്ത്രി ആദ്യ ഡോസ് കൊവിഡ്
വാക്സിന്‍ സ്വീകരിച്ചു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി കൊവിഡ് വാക്സിന്‍ സ്വീകരിച്ചു.ഡല്‍ഹി എയിംസില്‍ നിന്നാണ് ആദ്യ ഡോസ് കുത്തിവയ്പെടുത്തത്. തദ്ദേശീയമായി വികസിപ്പിച്ച കൊവാക്സിന്‍ ആണ് മോദി സ്വീകരിച്ചത്. അര്‍ഹരായ എല്ലാ പൗരന്മാരും വാക്സിന്‍ കുത്തിവയ്പെടുക്കണമെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

Continue Reading

നീരവ് മോദിയെ ഇന്ത്യയിലേക്ക് കൈമാറാന്‍
യുകെ കോടതി അനുമതി നല്‍കി

ലണ്ടന്‍ : ഡയമണ്ട് വ്യാപാരി നീരവ് മോദിയെ വിചാരണയ്ക്കായി ഇന്ത്യയിലേക്ക് കൈമാറാമെന്ന് യുകെ കോടതിയുടെ വിധി. തനിക്കെതിരെ ഒരു പ്രഥമദൃഷ്ട്യാ കേസ് സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന് ‘ഇന്ത്യയില്‍ ഉത്തരം നല്‍കാനുള്ള കേസ്’ ഉണ്ടെന്നും പ്രസ്താവിച്ചു. മോദിയും അമ്മാവന്‍ മെഹുല്‍ ചോക്സിയും പഞ്ചാബ് നാഷണല്‍ ബാങ്കിന്‍റെ ലെറ്റേഴ്സ് ഓഫ് അണ്ടര്‍ടേക്കിംഗ് വഴി 13,600 കോടി രൂപയുടെ ഇടപാടുകള്‍ നടത്തിയെന്നാണ് ആരോപിക്കുന്നത്.

Continue Reading

മുകേഷ് അംബാനിയുടെ വസതിക്ക് സമീപം ബോംബ്
നിറച്ച കാര്‍; മുംബൈ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

മുംബൈ: മുകേഷ് അംബാനിയുടെ മുംബൈയിലെ വസതിക്ക് സമീപം ബോംബ് നിറച്ച കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. 20 ജലാറ്റിന്‍ സ്റ്റിക് നിറച്ച സ്കോര്‍പിയോ കാര്‍ ആണ് കണ്ടെത്തിയത്.

Continue Reading

നിയമസഭാ തിരഞ്ഞെടുപ്പ് തിയ്യതി ഇന്ന് പ്രഖ്യാപിച്ചേക്കും

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന് ഉണ്ടാകാന്‍ സാധ്യത. കേരളം ഉള്‍പ്പടെ അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതിയാണ് പ്രഖ്യാപിക്കുക. വൈകുന്നേരം നാലരയ്ക്കാണ് വിഗ്യാന്‍ ഭവനില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ വാര്‍ത്താസമ്മേളനം വിളിച്ചിരിക്കുന്നത്. കേരളത്തിന് പുറമെ തമിഴ്നാട്, പശ്ചിമ ബംഗാള്‍, അസം, പുതുച്ചേരി സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പാണ് പ്രഖ്യാപിക്കുന്നത്.

Continue Reading

രാഹുലിനെ വിമര്‍ശിച്ച്
ജെ.പി. നദ്ദ

ന്യൂഡല്‍ഹി: കേരളത്തിലെ വോട്ടര്‍മാര്‍ വടക്കേ ഇന്ത്യയില്‍ നിന്ന് വ്യത്യസ്തമെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിനെതിരേ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ. രാഹുല്‍ വടക്കേ ഇന്ത്യക്കെതിരേ വിഷം ചീറ്റുകയാണെന്ന് നദ്ദ പറഞ്ഞു.

Continue Reading

മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടല്‍യാത്ര
നടത്തി രാഹുല്‍ ഗാന്ധി

കൊല്ലം: മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടല്‍യാത്ര നടത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ന് പുലര്‍ച്ചെ കൊല്ലം വാടി തുറമുഖത്തു നിന്നാണ് രാഹുല്‍ കടല്‍യാത്രക്ക് പുറപ്പെട്ടത്. ഒരു മണിക്കൂറോളം മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടലില്‍ ചെലവഴിച്ചതിനു ശേഷമാണ് രാഹുല്‍ തിരികെയെത്തിയത്. കെ.സി. വേണുഗോപാല്‍ എംപി ഉള്‍പ്പെടെയുളളവര്‍ രാഹുല്‍ ഗാന്ധിയ്ക്കൊപ്പം ഉണ്ടായിരുന്നു. മത്സ്യത്തൊഴിലാളികളുമായി ഇന്ന് രാവിലെ നടത്തുന്ന സംവാദ പരിപാടിക്ക് മുന്നോടിയായാരുന്ന കടല്‍യാത്ര.

Continue Reading

രാജ്യത്ത് 14,199 പുതിയ കോവിഡ് കേസുകള്‍, 83 മരണവും;
അമേരിക്കയില്‍ മരണസംഖ്യ അഞ്ച് ലക്ഷത്തിലേക്ക്

ന്യുഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കോവിഡ് 19 രോഗബാധിതരുടെ എണ്ണം 14,199 ആയി. 9,695 പേര്‍ രോഗമുക്തരായപ്പോള്‍ 83 പേര്‍ മരണമടഞ്ഞു. ഇതുവരെ 1,10,05,850 പേര്‍ക്ക് കോവിഡ് ബാധിച്ചു. 1,06,99,410 പേര്‍ രോഗമുക്തരായി. 1,56,385 പേര്‍ മരണമടഞ്ഞു. 1,50,055 പേര്‍ ചികിത്സയിലുണ്ട്. ഇതുവരെ 1,11,16,854 പേര്‍ വാക്സിന്‍ സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.

Continue Reading