ഒ.ഐ.സി.സി റിയാദ് സെന്‍ട്രല്‍ കമ്മററി രക്തദാന ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

ഓ.ഐ.സി.സി സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ സലിം കളക്കര, മുഹമ്മദലി മണ്ണാര്‍ക്കാട്, രാഘുനാഥ് പറശിനിക്കടവ്, ഷംനാദ് കരുനാഗപ്പള്ളി, നവാസ് നവാസ് വെള്ളിമാട്കുന്ന്, ഷാനവാസ് മുനമ്പത്ത്, മാത്യൂ എറണാകുളം, ഗോബല്‍ ഭാരവാഹികളായ റസാഖ് പൂക്കോട്ടുംപാടം, നൗഫല്‍ പാലക്കാടന്‍, ശിഹാബ് കൊട്ടുകാട്, വിവിധ ജില്ലാ കമ്മിറ്റി പ്രസിന്റുമാരായ സജീര്‍ പൂന്തുറ, ബാലു കുട്ടന്‍, ഷുക്കൂര്‍ ആലുവ, സുരേഷ ശങ്കര്‍, മുനീര്‍ കോക്കല്ലൂര്‍, ഫൈസല്‍ പാലക്കാട്, അമീര്‍ പട്ടണത്ത്, ജില്ലാ കമ്മിറ്റി ഭാരവാഹകള്‍, നാഷണല്‍ കമ്മററി ഭാരവാഹികള്‍ തുടങ്ങിയവര്‍ രക്തദാന ക്യാമ്പിന് നേത്യത്വം നല്‍കി. പ്രോഗ്രാം കണ്‍വീനര്‍ സജി കായംകുളം സ്വാഗതവും യഹ്‌യ കൊടുങ്ങലൂര്‍ നന്ദിയും പറഞ്ഞു.

Continue Reading

മെസി എക്കാലത്തെയും മികച്ചവന്‍, എന്നാല്‍ അദ്ദേഹത്തെ നിയന്ത്രിക്കുക എളുപ്പമല്ല; മുന്‍ ബാഴ്‌സ കോച്ച്

ബാഴ്‌സലോണ: ലയണല്‍ മെസി എക്കാലത്തെയും മികച്ച ഫുട്‌ബോള്‍ കളിക്കാരനാണെന്നതില്‍ സംശയമില്ലെന്ന് മുന്‍ ബാഴ്‌സലോണ കോച്ച് ക്വിക് സെറ്റീന്‍. എന്നാല്‍ അദ്ദേഹത്തെ നിയന്ത്രിക്കുക എന്നത് അത്ര എളുപ്പമല്ല.
മെസി എക്കാലത്തെയും മികച്ചവനാണെന്നാണ് എന്റെ അഭിപ്രായം. മഹാന്മാരായ മറ്റു കളിക്കാരും ഉണ്ടായിട്ടുണ്ട്. എങ്കിലും ഈ പയ്യനെ പോലെ വര്‍ഷങ്ങളോളം മികവ് പുലര്‍ത്താന്‍ അവര്‍ക്കൊന്നും കഴിഞ്ഞിട്ടില്ല. സെറ്റീന്‍ പറഞ്ഞു. എന്നാല്‍ മെസിയെ നിയന്ത്രിക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. ബാഴ്‌സലോണ എന്നും മെസിയെ മെസിയായാണ് സ്വീകരിച്ചിട്ടുള്ളത്. അയാളില്‍ ഒരു മാറ്റവും ഉണ്ടാക്കിയിട്ടില്ല. കളിക്കാരന്‍ എന്നതിലുപരി മെസിക്ക് മറ്റൊരു വശമുണ്ട്. അത് നിയന്ത്രിക്കുക എന്നത് കടുപ്പമേറിയ കാര്യമാണ്.

Continue Reading

‘ലവ് ജിഹാദി’നെതിരെ നിയമം കൊണ്ടു വരാന്‍ ഹരിയാന

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിനു പിന്നാലെ ലവ് ജിഹാദിനെതിരെ നിയമം കൊണ്ടു വരാന്‍ ഒരുങ്ങി ഹരിയാനയും. നിയമം കൊണ്ടു വരാന്‍ ഒരുങ്ങുന്നുവെന്ന് ഹരിയാന മുഖ്യമന്ത്ര മനോഹര്‍ ലാല്‍ ഖട്ടര്‍ വെളിപ്പെടുത്തി.ലവ് ജിഹാദുമായി ബന്ധപ്പെട്ട കേസുകള്‍ പരിശോധിക്കുന്നത് കേന്ദ്രസര്‍ക്കാറും പരിഗണിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ നിരപരാധിയായ ഒരു വ്യക്തിക്കും ശിക്ഷ ലഭിക്കില്ലെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ബല്ലഭ്ഗഡ് പെണ്‍കുട്ടിയെ വെടിവച്ച് കൊലപ്പെടുത്തിയ സംഭവത്തിന് ലവ് ജിഹാദുമായി ബന്ധമുണ്ടെന്നാണ് കണ്ടെത്തല്‍. കേന്ദ്രവും സംസ്ഥാന സര്‍ക്കാരും ഇത് പരിശോധിക്കുകയാണ്’. കുറ്റവാളികള്‍ക്ക് രക്ഷപ്പെടാന്‍ കഴിയില്ലെന്നും എന്നാല്‍ നിരപരാധികള്‍ ശിക്ഷക്കപ്പെടാതെ നോക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഇത്തരം നിയമം കൊണ്ടു വരാനുള്ള ശ്രമത്തിലാണ്.

Continue Reading

നടിയെ ആക്രമിച്ച കേസ്: വിചാരണ വെള്ളിയാഴ്ച വരെ നിര്‍ത്തിവെയ്ക്കാന്‍ ഉത്തരവ്

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ വെള്ളിയാഴ്ച വരെ നിര്‍ത്തിവെയ്ക്കാന്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി നല്‍കിയ ഹര്‍ജിയില്‍ നടിയുടെയും സര്‍ക്കാരിന്റെയും വാദം കേട്ട ശേഷമാണ് വിചാരണ നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നടിയെ മോശമായി ചിത്രീകരിക്കുന്ന രീതിയില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ വിചാരണക്കോടതി അനുവദിച്ചെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു.

Continue Reading

നിങ്ങള്‍ അങ്ങനെ ചെയ്യുന്നുണ്ടോ? എങ്കില്‍ എന്ത് സന്തോഷമാണ് ലഭിക്കുന്നതെന്നത് സ്വയം ചോദിക്കണം; സൈബര്‍ അബ്യൂസിനെതിരെ പാര്‍വതി തിരുവോത്ത്

ഒരാള്‍ക്കെതിരെ നടത്തുന്ന ശാരീരികമായ ആക്രമണങ്ങളുടെ മുറിവുകള്‍ അവരുടെ ദേഹത്ത് കാണാന്‍ കഴിയും എന്നാല്‍ സൈബര്‍ ബുള്ളിയിങിന്റെ മുറിവുകള്‍ പുറത്ത് കാണാന്‍ കഴിയില്ല. നിങ്ങള്‍ അങ്ങനെ ചെയ്യുന്നുണ്ടെങ്കില്‍ എന്ത് സന്തോഷമാണ് ലഭിക്കുന്നതെന്നത് നിങ്ങള്‍ സ്വയം ചോദിക്കണമെന്നും പാര്‍വതി തിരുവോത്ത്. ഒരു വ്യക്തിയെ ഭീതിയില്‍ അല്ലെങ്കില്‍ ഭയത്തില്‍ ജീവിക്കാന്‍ തള്ളിവിടുന്ന തരത്തിലുള്ള നമ്മുടെ സ്വഭാവം എന്താണെന്നുള്ളതെന്നും അത് ചെയ്യേണ്ട ആവശ്യമുണ്ടോയെന്നും അതില്‍ നിന്ന് എന്ത് സന്തോഷമാണ് ലഭിക്കുന്നതെന്നതെന്നും സ്വയം ചോദിച്ചു മനസ്സിലാക്കേണ്ട ഒരു കാര്യം ആണ്. അതുകൊണ്ടു തന്നെ അതിനെപ്പറ്റി നമ്മള്‍ കൂടുതല്‍ ബോധവാന്‍മാര്‍ ആകേണ്ടതാണെന്നും പാര്‍വതി പറഞ്ഞു.

Continue Reading

ലിംഗറി മ്യൂസിക് ഷോയില്‍ ഹദീസ് ഉപയോഗിച്ചു; പോപ് ഗായിക റിഹാനയ്‌ക്കെതിരെ വന്‍ പ്രതിഷേധം- മാപ്പു പറഞ്ഞു

ന്യൂയോര്‍ക്ക്: ലിംഗറി മ്യൂസിക് ഷോയില്‍ പ്രവാചകന്റെ വാക്കുകള്‍ (ഹദീസ്) ഉപയോഗിച്ച പോപ് ഗായിക റിഹാനയ്‌ക്കെതിരെ വ്യാപക പ്രതിഷേധം. വിമര്‍ശനങ്ങളെ തുടര്‍ന്ന് ഇവര്‍ മാപ്പു പറഞ്ഞു. മ്യൂസിക് വീഡിയോയുടെ വരികളിലാണ് പ്രവാചക വചനം ഉള്‍പ്പെടുത്തിയിരുന്നത്.

Continue Reading