നീറ്റില്‍ 590 മാര്‍ക്കു കിട്ടി; ആറു മാര്‍ക്കെന്നു കരുതി വിദ്യാര്‍ഥിനി ജീവനൊടുക്കി

ആറ് മാര്‍ക്ക് മാത്രമേയുള്ളൂ എന്നറിഞ്ഞതിലുള്ള മനോവിഷമത്തിലാണ് ചിന്ദ്വാര ജില്ലയില്‍ 18 വയസുള്ള വിധി സൂര്യവംശി എന്ന പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്

Continue Reading

മണ്ണില്ലാതെ പച്ചക്കറി വിളയിച്ച് ബിരുദ വിദ്യാര്‍ത്ഥികള്‍

കോഴിക്കോട്: ഒരു തരി മണ്ണിന്റെയും ആവശ്യമില്ല, സെയ്ത് അഫ്വാന്റെ വീട്ടില്‍ പച്ചക്കറികള്‍ വായുവിലും വളരും.പരീക്ഷണങ്ങളല്ല ലോകം പരീക്ഷിച്ച് വിജയിച്ച ഹൈഡ്രോപോണിക്‌സ് കൃഷി സ്വന്തം വീട്ടില്‍ വിളയിച്ച് തെളിയിച്ചാണ് കുറ്റിച്ചിറ സ്വദേശികളും ബിരുദ വിദ്യാര്‍ത്ഥികളുമായ സെയ്ത് അഫ്വാനും സുഹൃത്ത് സല്‍മാന്‍ ഫാരീസും ശ്രദ്ധ നേടുന്നത്.വിളകള്‍ക്കാവശ്യമായ പോഷകങ്ങളടങ്ങിയ ലായനിയില്‍ അവയെ വളര്‍ത്തുന്ന രീതിയാണ് ഹൈഡ്രോപോണിക്‌സ് .മണ്ണില്‍ നിന്നും കൃഷിയില്‍ നിന്നും പുതുതലമുറ അകലുന്നുവെന്ന ആശങ്കകള്‍ക്കിടയിലാണ് മണ്ണിലിറങ്ങാതെ കൃഷി നടത്തി ഇരവരും പുത്തന്‍ മാതൃക തീര്‍ത്തിരിക്കുന്നത് .

Continue Reading

നടി ഖുശ്ബു അറസ്റ്റില്‍

ചെന്നൈ: ബി ജെ പി നേതാവും നടിയുമായ ഖുശ്ബു അറസ്റ്റില്‍. ചിദംബരത്ത് നടക്കുന്ന സമരത്തില്‍ പങ്കെടുക്കാന്‍ പോകുമ്പോഴാണ് അറസ്റ്റ്. സമരത്തിന് സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു. കോണ്‍ഗ്രസില്‍ നിന്നും രാജിവച്ച താരം അടുത്തിടെയാണ് ബി ജെ പിയില്‍ ചേര്‍ന്നത്.

വിസികെ നേതാവിന്റെ മനുസ്മൃതി പരാമര്‍ശത്തിനെതിരെയാണ് സമരം. സ്ത്രീകളുടെ അഭിമാനം കാക്കാന്‍ അവസാനശ്വാസം വരെ പോരാടുമെന്നു ഖുശ്ബു ട്വിറ്ററില്‍ കുറിച്ചു. പൊലീസ് വാനില്‍ അനുയായികള്‍ക്കൊപ്പം ഇരിക്കുന്ന ചിത്രവും ഖുശ്ബു ട്വീറ്റ് ചെയ്തിട്ടുണ്ട്. സ്ത്രീസുരക്ഷയെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദി എപ്പോഴും പറയുമെന്നും അദ്ദേഹത്തിന്റെ പാതയില്‍ സഞ്ചരിക്കാനാണു ശ്രമിക്കുന്നതെന്നും ഖുശ്ബു പറഞ്ഞു. അതിക്രമങ്ങള്‍ക്കു മുന്നില്‍ മുട്ടുമടക്കില്ലെന്നും ഖുശ്ബു വ്യക്തമാക്കി.

Continue Reading

ഒളിംപിക്‌സ് വരുന്നു; ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പ് മാറ്റി വച്ചു

ക്വാലാലംപൂര്‍: ടോക്യോ ഒളിമ്പിക്‌സുമായുള്ള ‘കൂട്ടിമുട്ടല്‍’ ഒഴിവാക്കാന്‍ ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പ് മാറ്റിവെച്ചു. 2021 ഓഗസ്റ്റില്‍ തുടങ്ങേണ്ട ചാമ്പ്യന്‍ഷിപ്പ് നവംബറിലേക്കാണ് നീട്ടിയത്. 2021 നവംബര്‍ 29 മുതല്‍ ഡിസംബര്‍…

Continue Reading

‘ഹിന്ദി അത്ര വശമില്ലായിരുന്നു വിജയന്; ഫുട്‌ബോള്‍ ഭാഷ ഹൃദിസ്ഥവും’

ഇന്ത്യയില്‍ മറ്റാരേക്കാളും നന്നായി കളി വായിച്ചെടുക്കുന്ന കളിക്കാരനായിരുന്നു ഐ.എം വിജയന്‍ എന്ന് മുന്‍ ഇന്ത്യന്‍ ഫുട്‌ബോളര്‍ അഖീല്‍ അന്‍സാരി.സഹപ്രവര്‍ത്തകരുമായി ഹിന്ദി ഭാഷയില്‍ ആശയവിനിമയം നടത്തുന്നതില്‍ ബുദ്ധിമുട്ട് നേരിട്ടുവെന്നും…

Continue Reading

മെസി എക്കാലത്തെയും മികച്ചവന്‍, എന്നാല്‍ അദ്ദേഹത്തെ നിയന്ത്രിക്കുക എളുപ്പമല്ല; മുന്‍ ബാഴ്‌സ കോച്ച്

ബാഴ്‌സലോണ: ലയണല്‍ മെസി എക്കാലത്തെയും മികച്ച ഫുട്‌ബോള്‍ കളിക്കാരനാണെന്നതില്‍ സംശയമില്ലെന്ന് മുന്‍ ബാഴ്‌സലോണ കോച്ച് ക്വിക് സെറ്റീന്‍. എന്നാല്‍ അദ്ദേഹത്തെ നിയന്ത്രിക്കുക എന്നത് അത്ര എളുപ്പമല്ല.
മെസി എക്കാലത്തെയും മികച്ചവനാണെന്നാണ് എന്റെ അഭിപ്രായം. മഹാന്മാരായ മറ്റു കളിക്കാരും ഉണ്ടായിട്ടുണ്ട്. എങ്കിലും ഈ പയ്യനെ പോലെ വര്‍ഷങ്ങളോളം മികവ് പുലര്‍ത്താന്‍ അവര്‍ക്കൊന്നും കഴിഞ്ഞിട്ടില്ല. സെറ്റീന്‍ പറഞ്ഞു. എന്നാല്‍ മെസിയെ നിയന്ത്രിക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. ബാഴ്‌സലോണ എന്നും മെസിയെ മെസിയായാണ് സ്വീകരിച്ചിട്ടുള്ളത്. അയാളില്‍ ഒരു മാറ്റവും ഉണ്ടാക്കിയിട്ടില്ല. കളിക്കാരന്‍ എന്നതിലുപരി മെസിക്ക് മറ്റൊരു വശമുണ്ട്. അത് നിയന്ത്രിക്കുക എന്നത് കടുപ്പമേറിയ കാര്യമാണ്.

Continue Reading