ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഇടത് ട്രേഡ് യൂണിയന്‍ നേതാവിനെ അറസ്റ്റ് ചെയ്യണം

Sports

ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഇടത് ട്രേഡ്
യൂണിയന്‍ നേതാവിനെ അറസ്റ്റ് ചെയ്യണം

മലപ്പുറം : ജില്ലാ സമഗ്ര ശിക്ഷാ കേരള പ്രോജക്ട് ഓഫീസില്‍ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഇടത് ട്രേഡ് യൂണിയന്‍ നേതാവിനെ നിസ്സാര വകുപ്പ് ചുമത്തി കേസെടുത്ത് പ്രതിയെ ഭരണത്തിന്റെ തണലില്‍ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതില്‍ പ്രതിഷേധിച്ച് കെ പി എസ് ടി എ മലപ്പുറം വനിതാ ഫോറം കമ്മിറ്റി മാര്‍ച്ചും ധര്‍ണ്ണയും നടത്തി.മലപ്പുറം ജില്ലാ പ്രോജക്ട് ഓഫീസിന് മുന്നില്‍ നടന്ന ധര്‍ണ സംസ്ഥാന സെക്രട്ടറി കെ അബ്ദുല്‍ മജീദ് ഉദ്ഘാടനം ചെയ്തു. വനിതാ ഫോറം കണ്‍വീനര്‍ സുഷമ കണിയാടില്‍ അധ്യക്ഷതവഹിച്ചു . ജില്ലാ പ്രസിഡണ്ട് ടി. വി രഘുനാഥ്, സംസ്ഥാന നിര്‍വാഹക സമിതി അംഗങ്ങളായ സി വി സന്ധ്യ , കെ .സുരേഷ് ജില്ലാ നേതാക്കളായ സി പി മോഹനന്‍ , കെ.വി മനോജ് കുമാര്‍ സി .ഗിരിജ. ഹാരിസ് ബാബു കെ. എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *