പത്ത് രാജ്യക്കാര്‍ക്ക് പ്രവേശന
വിലക്കേര്‍പ്പെടുത്തി ഒമാന്‍

മസ്ക്കറ്റ്: കൊവിഡ് പ്രതിരോധ നിയന്ത്രണങ്ങളുടെ ഭാഗമായി പത്ത് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശന വിലക്കെര്‍പ്പെടുത്തി ഒമാന്‍ സുപ്രീം കമ്മിറ്റി. ലെബനോന്‍, സുഡാന്‍, സൗത്ത് ആഫ്രിക്ക, ബ്രസീല്‍, നൈജീരിയ, ടാന്‍സാനിയ, ഗിനിയ, ഘാന, സിയാറ ലിയോണ്‍, എതോപ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് 15 ദിവസത്തേക്ക് താത്കാലിക പ്രവേശന വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

Continue Reading

വികസനകാര്യത്തില്‍ കേരളത്തിന്‍റെ ചരിത്രം
മാറ്റിയെഴുതുകയാണെന്നു മുഖ്യമന്ത്രി

കോഴിക്കോട്: വികസന കാര്യത്തില്‍ സര്‍ക്കാര്‍ കേരളത്തിന്‍റെ ചരിത്രം മാറ്റിയെഴുതുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബേപ്പൂര്‍ തുറമുഖത്തിന്‍റെ വികസനവുമായി ബന്ധപ്പെട്ട് പുതുതായി സ്ഥാപിച്ച ബേപ്പൂരിലെ ചാനല്‍ മാര്‍ക്കിംഗ് ബോയ, കസ്റ്റംസ് ഇഡിഐ സെന്‍റര്‍ പദ്ധതികളുടെയും കോവിലകം ഭൂമി കേരള മാരിടൈം ബോര്‍ഡിലേക്ക് ഏറ്റെടുത്തതിന്‍റേയും ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

Continue Reading

രാഹുലിനെ വിമര്‍ശിച്ച്
ജെ.പി. നദ്ദ

ന്യൂഡല്‍ഹി: കേരളത്തിലെ വോട്ടര്‍മാര്‍ വടക്കേ ഇന്ത്യയില്‍ നിന്ന് വ്യത്യസ്തമെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിനെതിരേ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ. രാഹുല്‍ വടക്കേ ഇന്ത്യക്കെതിരേ വിഷം ചീറ്റുകയാണെന്ന് നദ്ദ പറഞ്ഞു.

Continue Reading

മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടല്‍യാത്ര
നടത്തി രാഹുല്‍ ഗാന്ധി

കൊല്ലം: മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടല്‍യാത്ര നടത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ന് പുലര്‍ച്ചെ കൊല്ലം വാടി തുറമുഖത്തു നിന്നാണ് രാഹുല്‍ കടല്‍യാത്രക്ക് പുറപ്പെട്ടത്. ഒരു മണിക്കൂറോളം മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടലില്‍ ചെലവഴിച്ചതിനു ശേഷമാണ് രാഹുല്‍ തിരികെയെത്തിയത്. കെ.സി. വേണുഗോപാല്‍ എംപി ഉള്‍പ്പെടെയുളളവര്‍ രാഹുല്‍ ഗാന്ധിയ്ക്കൊപ്പം ഉണ്ടായിരുന്നു. മത്സ്യത്തൊഴിലാളികളുമായി ഇന്ന് രാവിലെ നടത്തുന്ന സംവാദ പരിപാടിക്ക് മുന്നോടിയായാരുന്ന കടല്‍യാത്ര.

Continue Reading

ജോസിനും കാപ്പനും എതിരേ എന്‍ഡിഎയ്ക്ക്
സ്ഥാനാര്‍ത്ഥിയായി പി.സി.തോമസ് എന്ന് സൂചന

കോട്ടയം: എല്‍ഡിഎഫിലേക്ക് വന്ന ജോസ്.കെ. മാണിയും എല്‍ഡിഎഫില്‍ നിന്നും പോയ മാണി സി കാപ്പനും മത്സരിക്കുന്ന പാലായില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി പി.സി.തോമസ് വരുമോ കേരളരാഷ്ട്രീയം ഉറ്റുനോക്കുന്ന പാലായില്‍ ഇത്തവണ മത്സരം കടുക്കുമെന്നാണ് സൂചനകള്‍.

Continue Reading

ശബരിമല, പൗരത്വനിയമ കേസുകള്‍
പിന്‍വലിക്കാന്‍ മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനം, പൗരത്വനിയമം എന്നിവയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളുടെ പേരില്‍ എടുത്ത കേസുകള്‍ പിന്‍വലിക്കാന്‍ തീരുമാനം. ഗുരുതര ക്രിമിനല്‍ സ്വഭാവമില്ലാത്ത കേസുകള്‍ പിന്‍വലിക്കാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്.

Continue Reading

രാജ്യത്ത് 14,199 പുതിയ കോവിഡ് കേസുകള്‍, 83 മരണവും;
അമേരിക്കയില്‍ മരണസംഖ്യ അഞ്ച് ലക്ഷത്തിലേക്ക്

ന്യുഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കോവിഡ് 19 രോഗബാധിതരുടെ എണ്ണം 14,199 ആയി. 9,695 പേര്‍ രോഗമുക്തരായപ്പോള്‍ 83 പേര്‍ മരണമടഞ്ഞു. ഇതുവരെ 1,10,05,850 പേര്‍ക്ക് കോവിഡ് ബാധിച്ചു. 1,06,99,410 പേര്‍ രോഗമുക്തരായി. 1,56,385 പേര്‍ മരണമടഞ്ഞു. 1,50,055 പേര്‍ ചികിത്സയിലുണ്ട്. ഇതുവരെ 1,11,16,854 പേര്‍ വാക്സിന്‍ സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.

Continue Reading

മെട്രോമാന്‍ ഇ ശ്രീധരനെ
പരിഹസിച്ച് നടന്‍ സിദ്ധാര്‍ത്ഥ്

തിരുവനന്തപുരം: ബി.ജെ.പിയില്‍ ചേരുകയും അടുത്ത മുഖ്യമന്ത്രിയാകാന്‍ താല്‍പര്യമുണ്ടെന്നറിയിക്കുകയും ചെയ്ത മെട്രോമാന്‍ ഇ. ശ്രീധരനെ പരിഹസിച്ച് നടന്‍ സിദ്ധാര്‍ത്ഥ്. മുഖ്യമന്ത്രിയാകാന്‍ അദ്ദേഹത്തിന് 1015 കൊല്ലം കൂടി കാത്തിരിക്കാമായിരുന്നെന്നും അദ്ദേഹത്തിന് 88 വയസല്ലേ ആയിട്ടുള്ളുവെന്നും ട്വിറ്ററിലൂടെ സിദ്ധാര്‍ത്ഥ് പരിഹസിച്ചു.

Continue Reading

കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്‍റെ
തലശേരി പതിപ്പിന് നാളെ തുടക്കം

കണ്ണൂര്‍ :ഇരുപത്തിയഞ്ചാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്‍റെ തലശേരി പതിപ്പിന് നാളെ തുടക്കമാകും. പ്രതിനിധികള്‍ക്കുള്ള കൊവിഡ് പരിശോധനയും പാസ് വിതരണവും പുരോഗമിക്കുകയാണ്. ചലച്ചിത്രോത്സവം അഞ്ച് ദിവസം നീണ്ടു നില്‍ക്കും.

Continue Reading

പുതുച്ചേരിയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ വീണു

ചെന്നൈ: വിശ്വാസവോട്ടെടുപ്പില്‍ ഭൂരിപക്ഷം നഷ്ടമായതോടെ പുതുച്ചേരിയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന് ഭരണം നഷ്ടമായി. 33 അംഗ നിയമസഭയില്‍ ഭരണകക്ഷിയുടെ അംഗബലം 11 മാത്രമായി ചുരുങ്ങിയതോടെയാണ് സര്‍ക്കാര്‍ വീണത്. സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടതായി സ്പീക്കറാണ് അറിയിച്ചത്

Continue Reading