കെ.കവിതയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായ ബിആര്‍എസ് നേതാവ് കെ.കവിതയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഏപ്രില്‍ ഒമ്പത് വരെയാണ് ജുഡീഷ്യല്‍ കസ്റ്റഡി. ഇഡി കസ്റ്റഡി കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് കോടതി നടപടി. മാര്‍ച്ച് 15നാണ് കവിത എന്‍ഫോഴ്സ്മെന്‍റ് കസ്റ്റഡിയിലാകുന്നത്.

Continue Reading

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബി. സി.ജോജോ അന്തരിച്ചു

തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബി.സി. ജോജോ(65) അന്തരിച്ചു. കേരള കൗമുദി മുന്‍ എക്സിക്യൂട്ടീവ് എഡിറ്ററായിരുന്നു. തുടര്‍ന്ന് വിന്‍സോഫ്റ്റ് ഡിജിറ്റല്‍ മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്‍റെ മാനേജിംഗ് ഡയറക്ടറും ഇന്ത്യാ പോസ്റ്റ് ലൈവിന്‍റെ സി ഇ ഒയുമായിരുന്നു.

Continue Reading

രേഖകള്‍ സി. ബി.ഐക്ക് നല്‍കാന്‍ വൈകി

തിരുവനന്തപുരം:പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്‍ മരിച്ച സംഭവത്തില്‍ സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്ക് ശേഷവും സി.ബി.ഐക്ക് കേസ് സംബന്ധിക്കുന്ന രേഖകള്‍ കൈമാറാതിരുന്ന സംഭവത്തില്‍ നടപടിയെടുത്ത് സര്‍ക്കാര്‍.

Continue Reading

ആംആദ്മി പ്രവര്‍ത്തകരെ അറസ്റ്റ്ചെയ്തു നീക്കി

ന്യൂഡല്‍ഹി:ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ അറസ്റ്റ് ചെയ്തതിനെതിരായ പ്രതിഷേധം വ്യാപിപ്പിച്ച് ആം ആദ്മി പാര്‍ട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിയിലേക്ക് മാര്‍ച്ച് നടത്താനൊരുങ്ങിയ എഎപി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. പട്ടേല്‍ ചൗക്ക് മെട്രോ സ്റ്റേഷനു പുറത്ത് സംഘടിച്ച പ്രവര്‍ത്തകരെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. പിരിഞ്ഞുപോകണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും അവഗണിച്ചതോടെയാണ് പൊലീസ് നടപടി.പ്രധാനമന്ത്രിയുടെ വസതി വളഞ്ഞുള്ള പ്രതിഷേധത്തിന് ഡല്‍ഹി പൊലീസ് അനുമതി നിഷേധിച്ചിരുന്നു. എഎപി പ്രവര്‍ത്തകരുടെ പ്രതിഷേധം നേരിടാന്‍ ഡല്‍ഹി പൊലീസ് നഗരത്തിന്‍റെ […]

Continue Reading

രാജീവ് ഗാന്ധി വധക്കേസില്‍ മോചിതനായ മുരുകന് ഇന്ത്യ വിടാം

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ മോചിതനായ മുരുകന് ഇന്ത്യ വിടാം. മുരുകന് ശ്രീലങ്കയിലേക്ക് പോകാനുള്ള പാസ്പോര്‍ട്ട് അനുവദിച്ചു. ചെന്നൈയിലെ ശ്രീലങ്കന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷന്‍ താത്കാലിക യാത്രാരേഖ അനുവദിച്ച വിവരം തമിഴ്നാട് സര്‍ക്കാര്‍ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു.

Continue Reading

റഷ്യയിലെ യുദ്ധഭൂമിയില്‍ കുടുങ്ങിയ രണ്ടു മലയാളികള്‍ എംബസിയിലെത്തി

മോസ്കോ : റഷ്യയിലെ യുദ്ധത്തില്‍ പരുക്കേറ്റ മലയാളികളില്‍ രണ്ടുപേര്‍ ഉടന്‍ നാട്ടിലേക്കു മടങ്ങും. അഞ്ചുതെങ്ങ് സ്വദേശി പ്രിന്‍സ് സെബാസ്റ്റ്യനും പൊഴിയൂര്‍ സ്വദേശി ഡേവിഡ് മുത്തപ്പനും മോസ്കോയിലെ ഇന്ത്യന്‍ എംബസിയിലെത്തി.

Continue Reading

കാലിക്കറ്റ് സര്‍വകലാശാലയില്‍ നാലുവര്‍ഷ ബിരുദം അടുത്ത സെനറ്റ് പരിഗണിക്കും

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ നാലുവര്‍ഷ ബിരുദ കോഴ്സുകള്‍ തുടങ്ങുന്നത് സംബന്ധിച്ച നിയമാവലി അംഗീകരിക്കുന്നത് അടുത്ത സെനറ്റ് യോഗം പരിഗണിക്കും.നാലുവര്‍ഷ ബിരുദ പ്രോഗ്രാമിന്‍റെ നിയമാവലി അടുത്ത സെനറ്റ് യോഗത്തില്‍ അംഗീകരിച്ചതിനു ശേഷം മാത്രമേ നടപ്പാക്കാവൂ എന്ന് ഡോ. റഷീദ് അഹമ്മദ് ആവശ്യപ്പെട്ടു.

Continue Reading

ജെസ്ന കേസ്; കൂടുതല്‍ സമയം വേണമെന്ന് സിബിഐ

തിരുവനന്തപുരം: ജെസ്ന തിരോധാനക്കേസില്‍ പിതാവ് സമര്‍പ്പിച്ച ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് സിബിഐ.സിബിഐ സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ട് തള്ളി തുടരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ജെസ്നയുടെ പിതാവ് ജെയിംസ് നല്‍കിയ ഹര്‍ജിക്ക് വിശദീകരണം സമര്‍പ്പിക്കാന്‍ രണ്ടാഴ്ച സമയം വേണമെന്ന് സിബിഐ സിജെഎം കോടതിയില്‍ പറഞ്ഞു.കേസ് ഇനി ഏപ്രില്‍ അഞ്ചിന് പരിഗണിക്കും.

Continue Reading

അമേരിക്കയില്‍ കപ്പലിടിച്ച് പാലം തകര്‍ന്നു ; നിരവധി വാഹനങ്ങള്‍ നദിയില്‍ വീണു

മേരിലന്‍ഡ്: അമേരിക്കയിലെ ബാള്‍ട്ടിമോറില്‍ കപ്പലിടിച്ച് ഫ്രാന്‍സിസ് സ്കോട്ട് കീ പാലം തകര്‍ന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. സിനര്‍ജി മറൈന്‍ ഗ്രൂപ്പിന്‍റെ ചരക്കുകപ്പലായ ഡാലിയാണ് അപകടത്തില്‍ പെട്ടത്.

Continue Reading

വരുണ്‍ഗാന്ധിയെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് അധിര്‍ രഞ്ജന്‍ ചൗധരി

ന്യൂഡല്‍ഹി: ബിജെപി നേതാവും എംപിയുമായ വരുണ്‍ഗാന്ധിയെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് അധിര്‍ രഞ്ജന്‍ ചൗധരി. വരുണ്‍ നല്ല പ്രതിഛായയുള്ള ആളാണെന്നും അദ്ദേഹത്തിനായി കോണ്‍ഗ്രസിന്‍റെ വാതിലുകള്‍ തുറന്നു കിടക്കുകയാണെന്നും അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.

Continue Reading