ജെസ്‌നയ്ക്കായി തിരച്ചില്‍, അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടേക്കും

jasna തിരുവനന്തപുരം: കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനി ജെസ്‌ന മരിയ ജയിംസിനെ കാണാതായിട്ടു ഇന്ന് ആറുമാസം. മാര്‍ച്ച് 22നാണ് കൊല്ലമുള സന്തോഷ്‌കവല കുന്നത്തുവീട്ടില്‍ ജെസ്‌നയെ കാണാതാകുന്നത്.കേസ് അന്വേഷണത്തിന് ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ പ്രത്യേക ...

കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ഇന്‍ഡിഗോ വിമാനത്തിനും സുഗമമായ ലാന്‍ഡിംഗ്

മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ വിമാനത്തിന്റെ സുഗമമായ ലാന്‍ഡിംഗ് പരിശോധനകള്‍ക്കു പിന്നാലെ ഇന്‍ഡിഗോ വിമാനവും പരീക്ഷണപ്പറക്കല്‍ നടത്തി. ഇന്‍ഡിഗോയുടെ എടിആര്‍ 72 യാത്രാവിമാനമാണ് ഇന്നലെ പരീക്ഷണപ്പറക്കല്‍ നടത്തിയത്. 72 പേര്‍ക്ക് സഞ്ചരിക്കാവുന്ന ...

പ്രളയബാധിതര്‍ക്കുള്ള ധനസഹായ വിതരണം 29നകം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: പ്രളയബാധിതര്‍ക്കുള്ള 10,000 രൂപയുടെ അടിയന്തര ധനസഹായ വിതരണവും വിമാനത്താവളങ്ങളിലും തുറമുഖത്തും കെട്ടിക്കിടക്കുന്ന സാധനസാമഗ്രികളുടെ വിതരണവും ഈ മാസം 29നകം പൂര്‍ത്തിയാക്കാന്‍ മന്ത്രിസഭാ ഉപസമിതി നിര്‍ദേശിച്ചു. അടിയന്തര ധനസഹായവിതരണം കോഴിക്കോട്, വയനാട്, കണ്ണൂര്‍, പത്തനംതിട്ട, ...

റാഫേല്‍: മുന്‍ പ്രസിഡന്റിന്റെ വെളിപ്പെടുത്തല്‍ തള്ളി ഫ്രാന്‍സ്

പാരീസ്: റാഫേല്‍ യുദ്ധവിമാന കരാറില്‍ റിലയന്‍സ് ഡിഫന്‍സിനെ പങ്കാളിയാക്കിയത് ഇന്ത്യന്‍ സര്‍ക്കാര്‍ പറഞ്ഞിട്ടാണെന്ന മുന്‍ പ്രസിഡന്റ് ഫ്രാന്‍ഷ്വ ഒലാന്തിന്റെ വെളിപ്പെടുത്തല്‍ ഫ്രഞ്ച് സര്‍ക്കാര്‍ തള്ളി. ഇന്ത്യയ്ക്ക് ഗുണനിലവാരമുള്ള വിമാനങ്ങള്‍ നല്‍കുകയെന്നത് മാത്രമാണ് ഫ്രാന്‍സിന്റെ ഉത്തരവാദിത്തമെന്നും ...

ബഡ്ജറ്റ് പുനഃസംഘടന ഉള്‍പ്പെടെ പരിഗണിക്കും: മന്ത്രി സുധാകരന്‍

ആലപ്പുഴ: പ്രളയാനന്തരം കേരളത്തിന്റെ പുനര്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കൂടുതല്‍ പണം കണ്ടെത്തുന്നതിന് ബഡ്ജറ്റ് പുനഃസംഘടന ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിച്ചുവരുന്നതായി മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. ജില്ലയില്‍ നടക്കുന്ന ധനസമാഹരണ പരിപാടികളുടെ സമാപനചടങ്ങ് ചെങ്ങന്നൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ...

മൂന്നാറില്‍ നിര്‍മ്മാണ നിയന്ത്രണത്തിന് നിയമം കൊണ്ടുവരും: മന്ത്രി കടകംപള്ളി

തിരുവനന്തപുരം: മൂന്നാറിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനുള്ള നിയമം സര്‍ക്കാര്‍ പരിഗണനയിലാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. പ്രളയത്തില്‍ നശിച്ച മൂന്നാര്‍ പുനര്‍നിര്‍മ്മിക്കുമ്പോള്‍ പരിസ്ഥിതിക്കായിരിക്കും മുന്‍ഗണന. മുന്‍പ് കോടിയേരി ബാലകൃഷ്ണന്‍ മന്ത്രിയായിരുന്നപ്പോള്‍ ഇത്തരത്തിലുള്ള നിയമം പരിഗണിച്ചിരുന്നെങ്കിലും അന്നത് ...

ചൈനയ്ക്ക് ഉപരോധവുമായി യു.എസ് ഇടപാടിനും ഉപരോധം വന്നേക്കും

വാഷിംഗ്ടണ്‍: റഷ്യയില്‍നിന്നു യുദ്ധവിമാനങ്ങളും മിസൈലുകളും വാങ്ങിയ ചൈനീസ് സൈനിക സ്ഥാപനത്തിന് അമേരിക്ക സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി. എന്നാല്‍ ഏത് രാജ്യത്തിന്റെയും സൈനിക ശേഷിയെ തകര്‍ക്കുകയല്ല യു.എസ് ലക്ഷ്യമെന്നും അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ വരെ ഇടപെടല്‍ നടത്തിയ ...

ബിജെപി സംസ്ഥാന കൗണ്‍സിലില്‍ രാജ്‌നാഥ് സിംഗ് പങ്കെടുക്കും

കൊച്ചി: ബിജെപി സംസ്ഥാന കൗണ്‍സില്‍ യോഗം 26, 27 തീയതികളില്‍ എറണാകുളത്തു നടക്കും. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍നിന്നായി 1,250 പേര്‍ പങ്കെടുക്കുന്ന യോഗം കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ഉദ്ഘാടനം ചെയ്യും. വരുന്ന ...

കേരള പുനര്‍നിര്‍മാണത്തിന് പ്രവാസികളുടെ സഹായം തേടി മുഖ്യമന്ത്രി

pinarayi ന്യൂയോര്‍ക്ക്: പ്രളയം നാശം വിതച്ച കേരളത്തിന്റെ പുനര്‍ നിര്‍മാണത്തിന് വിദേശ മലയാളികളുടെ സഹായം അഭ്യര്‍ത്ഥിച്ച് അമേരിക്കന്‍ മലയാളികള്‍ ‘ഗ്‌ളോബല്‍ സാലറി ചലഞ്ച്’ ല്‍ പങ്കെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അമേരിക്കയില്‍ ചികിത്സ പൂര്‍ത്തിയാക്കിയ ശേഷം ...

ക്യാപറ്റന്‍ രാജുവിന് അന്ത്യാഞ്ജലി; സംസ്‌കാരം വൈകിട്ട്

captain-raju.jpg.image.784.410 കൊച്ചി: തിങ്കളാഴ്ച അന്തരിച്ച നടന്‍ ക്യാപ്റ്റന്‍ രാജുവിന്റെ സംസ്‌കാരം ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് പത്തനംതിട്ട പുത്തന്‍പീടിക നോര്‍ത്ത് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നടത്തും. കൊച്ചിയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ...

ശശികുമാറിനൊപ്പം കീര്‍ത്തി സുരേഷ്

Keerthy-Suresh തമിഴ് താരം ശശികുമാറിന്റെ പുതിയ ചിത്രത്തില്‍ കീര്‍ത്തി സുരേഷ് നായികയാകുന്നു. സുന്ദരപാണ്ഡ്യന് ശേഷം എസ്.ആര്‍. പ്രഭാകരന്‍ ശശികുമാറിനെ നായകനാക്കി സംവിധാനം ചെയ്യുന്ന കൊമ്പു വച്ച സിങ്കം എന്ന ചിത്രത്തിലാണ് കീര്‍ത്തി അഭിനയിക്കുന്നത്. ഷൂട്ടിംഗ് അടുത്ത ...

റീബ മോണിക്ക തെലുങ്കിലേക്ക്

reba-monica-john-31-1509449165 പൈപ്പിന്‍ ചോട്ടിലെ പ്രണയം, ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ റീബ മോണിക്ക ജോണ്‍ തെലുങ്കില്‍ അരങ്ങേറ്റം കുറിക്കുന്നു. നാനി നായകനാകുന്ന ജേഴ്‌സിയിലാണ് റീബ അഭിനയിക്കുന്നത്. ക്രിക്കറ്റ് പശ്ചാത്തലത്തിലുള്ള ചിത്രമാണിത്. ഗൗതം തിനാനൂരി സംവിധാനം ...

മിസൈല്‍ വിക്ഷേപണകേന്ദ്രം നശിപ്പിക്കാം: കിം

kim പ്യോംഗ്യാംഗ്: ഉത്തരകൊറിയന്‍ നേതാവ് കിം ജോംഗ് ഉന്‍ ഈ വര്‍ഷം ദക്ഷിണകൊറിയ സന്ദര്‍ശിക്കും. അന്താരാഷ്ട്ര നിരീക്ഷകരുടെ മുമ്പാകെ ഉത്തരകൊറിയ തങ്ങളുടെ മിസൈല്‍ വിക്ഷേപണ കേന്ദ്രം നശിപ്പിക്കും. കിമ്മും ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്നും ...

പൊതുമരാമത്തിന് വേണ്ടത് 15,000 കോടി

തിരുവനന്തപുരം: പ്രളയത്തില്‍ തകര്‍ന്ന റോഡുകള്‍ നന്നാക്കാനും പുനര്‍നിര്‍മിക്കാനും പൊതുമരാമത്ത് വകുപ്പിന് വേണ്ടത് 15,000 കോടി രൂപ. കൈവശമുള്ളതാവട്ടെ 2042 കോടിയും. ബാക്കി പണം കണ്ടെത്താന്‍ ധനകാര്യവകുപ്പും പണികള്‍ വേഗത്തില്‍ തീര്‍ക്കാന്‍ പൊതുമരാമത്ത് വകുപ്പും തലപുകയ്ക്കുന്നു.ആലപ്പുഴയില്‍ ...

വൃദ്ധരെ ആശുപത്രിയില്‍ ഉപേക്ഷിക്കുന്ന സംഭവം;  കര്‍ശന നടപടിക്കൊരുങ്ങി ജില്ലാ ഭരണകൂടം

കോഴിക്കോട്:രോഗികളായ വൃദ്ധരെ ആശുപത്രിയില്‍ ഉപേക്ഷിക്കുന്ന സംഭവത്തില്‍ കര്‍ശന നടപടിക്ക് ഒരുങ്ങി കോഴിക്കോട് ജില്ലാ ഭരണകൂടം. ജനറല്‍ ആശുപത്രിയില്‍ ഉപേക്ഷക്കിപ്പെട്ടവരുടെ പൂര്‍ണ വിവരങ്ങള്‍ ശേഖരിക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. തുടര്‍ നടപടികള്‍ സ്വീകരിക്കാനായി തിങ്കളാഴ്ച ...
Inline