ലോധ കമ്മിറ്റി ശിപാര്‍ശ പരിശോധിക്കാന്‍ കമ്മിറ്റി; രാജീവ് ശുക്ല തലവന്‍

ന്യൂഡല്‍ഹി: ലോധ കമ്മിറ്റി ശിപാര്‍ശകള്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കുന്നതിന് രൂപീകരിച്ച ഏഴംഗ കമ്മിറ്റിയുടെ തലവനായി രാജീവ് ശുക്ലയെ ബിസിസി നിയമിച്ചു. ബിസിസി മുന്‍ വൈസ് പ്രസിഡന്റാണ് രാജീവ് ശുക്ല. ബിസിസി ആക്ടിംഗ് സെക്രട്ടറി ...

സ്വകാര്യ മാനേജ്‌മെന്റുകളില്‍ പിഎസ്‌സി നിയമനം അപ്രായോഗികം: മന്ത്രി എം.എം. മണി 

കുന്നോന്നി: നല്ല രീതിയില്‍ വിദ്യാഭ്യാസം നടത്തുന്ന സ്വകാര്യ മാനേജ്‌മെന്റ് സ്‌കൂളുകളില്‍ പിഎസ്‌സി നിയമനം അപ്രായോഗികമെന്ന് വൈദ്യുതിമന്ത്രി എം.എം. മണി. നവീകരിച്ച കുന്നോന്നി ഐഎച്ച്ഡിപി കോളനിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. എന്നാല്‍ സ്വാശ്രയ വിദ്യാഭ്യാസ ...

ജസ്റ്റീസ് കര്‍ണന്‍ ഗവര്‍ണര്‍ക്കു പരോള്‍ അപേക്ഷ നല്കി 

കോല്‍ക്കത്ത: കോടതിയലക്ഷ്യക്കേസില്‍ സുപ്രീംകോടതി ആറു മാസം തടവിനു ശിക്ഷിച്ച കല്‍ക്കട്ട മുന്‍ ജഡ്ജി സി.എസ്. കര്‍ണന്‍ പരോള്‍ ലഭിക്കാന്‍ പശ്ചിമബംഗാള്‍ ഗവര്‍ണര്‍ കേസരി നാഥ് ത്രിപാഠിക്ക് അപേക്ഷ നല്കി. ജൂണ്‍ 21 നു കോല്‍ക്കത്ത ...

ആദ്യ വാരം 1.77 കോടി നേടി റെക്കോഡിട്ട് കൊച്ചി മെട്രോ

കൊച്ചി: പൊതുജനങ്ങള്‍ക്കായി യാത്രാ സര്‍വീസ് ആരംഭിച്ച ആദ്യ വാരം തന്നെ റെക്കോര്‍ഡ് ബുക്കില്‍ സ്ഥാനം പിടിച്ച് കൊച്ചി മെട്രോ. ആദ്യ വാരം തന്നെ 1.77 കോടി രൂപ പെട്ടിയിലാക്കി ഇന്ത്യയിലെ മറ്റു മെട്രോകളെ അപേക്ഷിച്ച് ...

പകര്‍ച്ചപ്പനി: സംസ്ഥാന തല ശുചീകരണ യജ്ഞം തുടങ്ങി

cleaning തിരുവനന്തപുരം: പകര്‍ച്ചപ്പനി തടയാനുള്ള സംസ്ഥാനതല ശുചീകരണ പ്രക്രിയകള്‍ ഇന്ന് തുടങ്ങി. മൂന്നു ദിവസത്തെ ശുചീകരണ യജ്ഞത്തിനാണ് ഇന്ന് തുടക്കിട്ടത്. 27, 28,29 തിയതികളില്‍ സംസ്ഥാനമൊട്ടാകെ വാര്‍ഡ് തലത്തില്‍ ശുചീകരണവും 30ന് സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്ക് ബോധവത്കരണവും ...

34,000 കോടിയുടെ കാര്‍ഷിക കടം മഹാരാഷ്ട്ര എഴുതിത്തള്ളും

മുംബൈ: മഹാരാഷ്ട്ര സര്‍ക്കാര്‍ 34,000 കോടി രൂപയുടെ കാര്‍ഷിക കടം എഴുതിത്തള്ളും. 89 ലക്ഷത്തോളം ആളുകളുടെ 1.5 ലക്ഷം രൂപ വരെയുള്ള കടങ്ങള്‍ എഴുതിത്തള്ളുമെന്നാണു മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അറിയിച്ചത്. എന്നാല്‍, മുന്‍ ...

ആദ്യടെസ്റ്റ് ഇന്ത്യക്കെതിരേ വേണമെന്ന് നബി

ലണ്ടന്‍: ആഗ്രഹം വെളിപ്പെടുത്തി ടെസ്റ്റ് പദവി ലഭിച്ച അഫ്ഗാനിസ്ഥാന്റെ നായകന്‍ മുഹമ്മദ് നബി. ആദ്യ മത്സരം തന്നെ ഇന്ത്യക്കെതിരേ കളിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് ഓള്‍റൗണ്ടര്‍ മുഹമ്മദ് നബി വെളിപ്പെടുത്തി. വര്‍ഷങ്ങളായി തങ്ങള്‍ കണ്ട സ്വപ്‌നങ്ങളാണ് ...

മോദിയുടെ സാമ്പത്തിക പരിഷ്‌കാരങ്ങളെ പ്രശംസിച്ച് ട്രംപ്

Modifriend വാഷിംഗ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ച ആരംഭിച്ചു. വൈറ്റ്ഹൗസിലെ ഓവല്‍ ഓഫീസില്‍ വച്ചാണ് ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച നടക്കുന്നത്. മോദിയുടെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ പ്രശംസനീയമാണെന്ന് ട്രംപ് ...

അനൂപ് മേനോന്‍ എസ് ഐ യാകുന്നു

anoop menon വേണുഗോപന്‍ സംവിധാനം ചെയ്യുന്ന ‘സര്‍വ്വോപരി പാലാക്കാരന്‍’ എന്ന ചിത്രത്തിലൂടെ ജോസ്.കെ.മാണിയാകാന്‍ ഒരുങ്ങുകയാണ് നടന്‍ അനൂപ് മേനോന്‍. രാഷ്ട്രീയക്കാരനായ ജോസ്.കെ.മാണിയല്ല, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജോസ്.കെ.മാണിയായാണ് ചിത്രത്തില്‍ അനൂപ് എത്തുന്നത്. അപര്‍ണ ബാലമുരളി നായികയാകുന്ന ചിത്രത്തിന്റെ ആദ്യ ...

നസ്രിയ തിരിച്ചുവരുന്നു പൃഥ്വിരാജിനൊപ്പം

nazriya നടന്‍ ഫഹദ് ഫാസിലുമായുള്ള വിവാഹത്തോടെ അഭിനയത്തിന് താല്‍ക്കാലിക വിരാമമിട്ട നസ്രിയ നസീമിന്റെ തിരിച്ചുവരവ് എപ്പോഴാണെന്ന് മലയാള സിനിമ പ്രേക്ഷകര്‍ ഏറെ നാളായി ചോദിച്ചു വരികയായിരുന്നു. ഇപ്പോഴിതാ നസ്രിയ മടങ്ങി വരുന്നു എന്നതാണ് ഏറ്റവും പുതിയ ...

എയ്ഡഡ് സ്‌കൂളുകളും മികവിന്റെ കേന്ദ്രങ്ങളാക്കണം: മുഖ്യമന്ത്രി

pinar കോഴിക്കോട്: മികവിന്റെ കേന്ദ്രങ്ങളായി മാറേണ്ട പൊതുവിദ്യാലയങ്ങളുടെ പട്ടികയില്‍ എയ്ഡഡ് സ്‌കൂളുകളും ഉള്‍പ്പെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നടക്കാവ് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഫൈസല്‍ ആന്‍ഡ് ശബാന ഫൗണ്ടേഷന്റെ സഹകരണത്തോടെ നിര്‍മിച്ച കെട്ടിടസമുച്ചയം ...

സംസ്ഥാനം പനി നിയന്ത്രണ വിധേയമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പനി നിയന്ത്രണ വിധേയമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. കഴിഞ്ഞ രണ്ടു ദിവസമായി ചികിത്സ തേടുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്. ചികിത്സാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാന്‍ സ്വകാര്യ ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു. ...

ജനകീയ പ്രതിരോധം അനിവാര്യം: മന്ത്രി എ.സി.മൊയ്തീന്‍

പാലക്കാട്: പകര്‍ച്ചവ്യാധി പ്രതിരോധത്തിനു ജനകീയ പ്രതിരോധം അനിവാര്യമെന്നു മന്ത്രി എ.സി. മൊയ്തീന്‍. പകര്‍ച്ചപ്പനി പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്തുടനീളം 27, 28, 29 തീയതികളില്‍ ബോധവത്കരണ പ്രചാരണ പരിപാടി നടത്തും. ജില്ലാ കളക്ടറേറ്റില്‍ പകര്‍ച്ചപ്പനി പ്രതിരോധ ...

അധികാരം നിലനിര്‍ത്താന്‍ തെരേസാ മേ സര്‍ക്കാരിനു ചെലവ് 130 കോടി ഡോളര്‍

ലണ്ടന്‍: വടക്കന്‍ അയര്‍ലന്‍ഡിനു നേരത്തെ പ്രഖ്യാപിച്ചതില്‍ അധികമായി 130 കോടി ഡോളറിന്റെ (100കോടി പൗണ്ട്) ധനസഹായം നല്‍കാമെന്നു സമ്മതിച്ച് ബ്രിട്ടനിലെ തെരേസാ മേ സര്‍ക്കാര്‍ അധികാരം നിലനിര്‍ത്തി. മേയുടെ ന്യൂനപക്ഷ സര്‍ക്കാരിനു പിന്തുണ നല്‍കാന്‍ ...

മതേതരമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ കുട്ടികളെ ബോധവത്കരിക്കണം: കെ.സുധാകരന്‍

തളിപ്പറമ്പ്: മതേതരമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിന് കുട്ടികളെ ചെറുപ്പത്തില്‍ തന്നെ ബോധവത്കരിക്കണമെന്ന് മുന്‍മന്ത്രി കെ.സുധാകരന്‍. ജവഹര്‍ബാലജനവേദി തളിപ്പറമ്പ് ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച അനുമോദനയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ സംസ്ഥാന ബാലമിത്ര പുരസ്‌കാരം നേടിയ പി.വി.നാരായണന്‍കുട്ടി, ...
Inline