ലോക്സഭയിലേക്ക് വീണ്ടും മത്സരിക്കുമെന്ന് ബ്രിജ്ഭൂഷണ്‍

Latest News

ലക്നൗ: യു.പിയിലെ കൈസര്‍ഗഞ്ച് മണ്ഡലത്തില്‍ നിന്ന് വീണ്ടും ലോക്സഭയിലേയ്ക്ക് മത്സരിക്കുമെന്ന് ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്‍ മുന്‍അധ്യക്ഷനും എം.പിയുമായ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിംഗ്. ലൈംഗികാതിക്രമ കേസില്‍ അന്വേഷണം നേരിടുകയാണ് ബ്രിജ് ഭൂഷണ്‍.
ബി.ജെ.പി നടത്തിയ ബഹുജന സമ്പര്‍ക്ക ക്യാമ്പയിന്‍റെ ഭാഗമായി കൈസര്‍ഗഞ്ചിലെ ബല്‍പൂരില്‍ നടത്തിയ റാലിക്ക് ശേഷമാണ് ആറുതവണ എം.പിയായ ബ്രിജ്ഭൂഷണിന്‍റെ പ്രഖ്യാപനം. 23 മിനിറ്റ് നീണ്ട പ്രസംഗത്തിനിടയില്‍ ഒരിക്കല്‍ പോലും ഗുസ്തി താരങ്ങളുടെ സമരത്തെ പരാമര്‍ശിക്കാന്‍ തയ്യാറാകാതിരുന്ന ബ്രിജ്ഭൂഷണ്‍ ഉറുദു ഈരടി ഉദ്ധരിച്ചായിരുന്ന പ്രസംഗം തുടങ്ങിയത്. പ്രസംഗത്തിലുടനീളം കോണ്‍ഗ്രസിനെയും മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെയും ആക്രമിച്ചു.
നെഹ്റുവിന് കീഴില്‍ ആയിരക്കണക്കിന് സ്ക്വയര്‍ കിലോമീറ്റര്‍ രാജ്യത്തിന് നഷ്ടപ്പെട്ടുവെന്ന് കുറ്റപ്പെടുത്തിയ ബ്രിജ്ഭൂഷണ്‍, അടിയന്തരാവസ്ഥ പ്രഖ്യപനവും സിഖ് കൂട്ടക്കൊലയും പരാമര്‍ശിച്ചു. 2024ല്‍ വന്‍ ഭൂരിപക്ഷത്തോടെ മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ എത്തുമെന്നും യു.പി തൂത്തുവാരുമെന്നുമായിരുന്നു മറ്റൊരു അവകാശവാദം. ഭക്തകവി തുളസീദാസ് രചിച്ച അവധ് ഭാഷയിലെ ഇതിഹാസ കാവ്യമായ രാംചരിതമനസിലെ വരികള്‍ ഉദ്ധരിച്ചാണ് പ്രസംഗം അവസാനിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *