ജൂനിയര്‍ ലാല്‍ ചിത്രത്തില്‍ പൃഥ്വിരാജ്

prithviraj-jean

ഹണീബി 2നു ശേഷം ജീന്‍ പോള്‍ ലാല്‍ (ജൂനിയര്‍ ലാല്‍) സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകനായി എത്തുന്നത് പൃഥ്വിരാജാണ്. നിലവില്‍ പൃഥ്വിയുടേതായി ആടു ജീവിതം അടക്കം നിരവധി ബ്രഹ്മാണ്ഡ ചിത്രങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞു.
അതിനിടയിലാണ് പുതിയ ചിത്രത്തിന്റെ വാര്‍ത്തകള്‍ ആരാധകരെ തേടി എത്തുന്നത്. പൃഥ്വിരാജിനെ നായകനാക്കി ഒരു ബിഗ് ബഡ്ജറ്റ് ചിത്രമാണ് ജീന്‍ ഒരുക്കുന്നതെന്നാണ് അറിയുന്നത്. തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയാണ് ചിത്രത്തിനു വേണ്ടി സ്‌ക്രപ്റ്റ് എഴുതുന്നത്. അടുത്ത വര്‍ഷം ഫ്രെബ്രുവരിയിലായിരിക്കും ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുക. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. ജെനൂസ് മുഹമ്മദ് സംവിധാനം ചെയ്ത 9 ആണ് പൃഥ്വിയുടേതായി ഉടന്‍ റിലീസാകുന്ന ചിത്രം. ഒരു സയന്‍സ് ഫിക്ഷന്‍ ത്രില്ലറായ 9 അടുത്ത വര്‍ഷം ഫെബ്രുവരി 7നാണ് തിയേറ്ററുകളിലെത്തുക. ഗോദ ഫെയിം വാമി ഗബ്ബി നായികയാകുന്ന ചിത്രത്തില്‍ മംമ്ത മോഹന്‍ദാസും പ്രകാശ് രാജും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സോണി പിക്‌ചേഴ്‌സും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ആദ്യ സംവിധാന സംരംഭമായ ലൂസിഫറിന്റെ തിരക്കുകളിലാണ് പൃഥ്വി.ബ്ലെസിയുടെ ആടുജീവിതം, കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്യുന്ന ബ്രദേഴ്‌സ് ഡേ, നവാഗതനായ മഹേഷ് ഒരുക്കുന്ന കാളിയന്‍ എന്നിവയാണ് പൃഥ്വിയെ കാത്തിരിക്കുന്ന മറ്റു ചിത്രങ്ങള്‍.