സുപ്രീംകോടതിയില്‍ അഭിപ്രായം അറിയിക്കാന്‍ അഭിഭാഷകനെ നിയോഗിക്കും

court

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിധിക്കെതിരേ സമര്‍പ്പിച്ചിട്ടുള്ള പുനഃപരിശോധനാ ഹര്‍ജികളില്‍ അഭിപ്രായം പറയാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുതിര്‍ന്ന അഭിഭാഷകരെ നിയോഗിക്കുമെന്ന് ദേവസ്വം ബോര്‍ഡ് മെമ്പര്‍ കെ.പി. ശങ്കരദാസ് പറഞ്ഞു. 13നാണ് സുപ്രീംകോടതി പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുന്നത്. ഇതില്‍ അഭിപ്രായം ആരായുന്‌പോള്‍ മാത്രമേ ദേവസ്വം ബോര്‍ഡിന് പറയാന്‍ കഴിയുകയുള്ളൂ. അല്ലാതെ പുനഃപരിശോധനാ ഹര്‍ജി നല്‍കാനാകില്ല. പുനഃപരിശോധനാ ഹര്‍ജി നല്‍കി വടികൊടുത്ത് അടിവാങ്ങരുതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതെന്ന് ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.ഇന്നലെ ചേര്‍ന്ന ദേവസ്വം ബോര്‍ഡ് യോഗത്തില്‍ ശബരിമല ടെന്‍ഡര്‍ കാര്യങ്ങള്‍ മാത്രമേ ചര്‍ച്ച ചെയ്തുള്ളൂ. വെള്ളിയാഴ്ച ചേരുന്ന ദേവസ്വം ബോര്‍ഡ് യോഗത്തില്‍ അഭിഭാഷകനെ നിയോഗിക്കുന്ന കാര്യം ചര്‍ച്ചയ്‌ക്കെടുക്കും.