വോട്ട് നഷ്ടപ്പെടുമെന്നു ഭയന്ന് അനാചാരങ്ങളെ അനുവദിക്കാനാവില്ല: മുഖ്യമന്ത്രി

pinarayi vijayan

തിരുവനന്തപുരം: വോട്ട് നഷ്ടപ്പെടുമെന്നു ഭയന്നു ശബരിമല വിഷയത്തില്‍ സ്വീകരിച്ച നിലപാടില്‍ മാറ്റം വരുത്താനാകില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. പരിഗനണയിലുള്ളത് ഒന്നു മാത്രമാണെന്നും അതു കേരളത്തെ പുരോഗമന സ്വഭാവത്തില്‍ നിലനിര്‍ത്തുക എന്നതതാണെന്നും അദ്ദേഹം വ്യക്തമാക്കി. ആചാരത്തിന്റേയും വിശ്വാസത്തിന്റേയും പേരില്‍ മനുഷ്യനെ വേര്‍തിരിക്കുന്നവര്‍ കേരമൂഹത്തില്‍ വലിയ വിടവുകളുണ്ടാക്കാന്‍ ഇക്കൂട്ടര്‍ ശ്രമിക്കുന്നു. ഇതു വിജയിക്കാന്‍ അനുവദിച്ചാല്‍ ഇന്നു കാണുന്ന കേരളം ഉണ്ടാകില്ല. ഒന്നിനുവേണ്ടിയും ആധുനിക കേരളത്തെ ബലികൊടുക്കാനാവില്ല. ഹിറ്റ്‌ലറെപ്പോലെ കേരളത്തില്‍ ചേരിതിരിവുണ്ടാക്കാനാണു ചിലരുടെ ശ്രമം. ശ്രേഷ്ഠനെന്നും മ്ലേച്ഛനെന്നും അവര്‍ണനെന്നും സവര്‍ണനെന്നും വേര്‍തിരിക്കാനാണു ശ്രമം. വോട്ട് നഷ്ടപ്പെടുമെന്നു ഭയന്ന് ഇത്തരം അനാചാരങ്ങളെ അനുവദിക്കാനാവില്ല മുഖ്യമന്ത്രി പറഞ്ഞു. ഇന്നലത്തെ അബദ്ധം ഇന്നത്തെ ആചാരവും നാളത്തെ ശാസ്ത്രവുമായി വരുന്നതിനെ അനുവദിച്ചു കൊടുക്കാതിരിക്കുക എന്നതാണു ഭരണത്തിന്റെ കര്‍ത്തവ്യമെന്നും എത്ര വോട്ട് കിട്ടുമെന്നതോ എത്ര സീറ്റ് കിട്ടുമെന്നതോ പരിഗണനയില്‍ വരുന്ന കാര്യങ്ങളല്ലെന്നും അദ്ദേഹം വ്യക്തമാക്കി.