യുഎസ് കോണ്‍ഗ്രസില്‍ ചരിത്രത്തിലാദ്യമായി മുസ്‌ലീം വനിതകള്‍

വാഷിംഗ്ടണ്‍: അമേരക്കയില്‍ ഇടക്കാല തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കവെ ചില ചരിത്ര മുഹൂര്‍ത്തങ്ങള്‍ക്ക് കൂടി ഈ തെരഞ്ഞെടുപ്പും രാജ്യവും സാക്ഷിയായി. രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി യുഎസ് കോണ്‍ഗ്രസിലേക്ക് രണ്ട് മുസ്‌ലീം വനിതകള്‍ തെരഞ്ഞെടുക്കപ്പെട്ടു. സൊമാലിയന്‍ അഭയാര്‍ഥിയായ 37 കാരി ഇല്‍ഹാന്‍ ഒമറും പാലസ്തീനിയന്‍ കുടിയേറ്റക്കാരുടെ മകളായ 42കാരി റാഷിദ ത്‌ലായിബുമാണ് യുഎസ് കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഇരുവരും ഡെമോക്രാറ്റിക് പാര്‍ട്ടി പ്രതിനിധികളാണ്. മിനിസോട്ടയിലെ മിനിപോളിസില്‍ നിന്നാണ് ഇല്‍ഹാന്‍ ഒമര്‍ തെരഞ്ഞെടുക്കപ്പെട്ടത്. തോല്‍പിച്ചതാകട്ടെ യുഎസ് കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ മുസ്‌ലീം എന്ന ഖ്യാതിയുള്ള കെയ്ത്ത് എല്ലിസണെയും. എന്നാല്‍, ത്‌ലായിബിന്റെ വിജയം നേരത്തെ പ്രവചിക്കപ്പെട്ടിരുന്നതാണ്.