അധസ്ഥിതര്‍ക്ക് ജീവിക്കാന്‍ അവസരം ഒരുക്കിയ നവോഥാന നായകനായിരുന്നു അയ്യങ്കാളി: മന്ത്രി

കുണ്ടറ: അധസ്ഥിതര്‍ക്ക് സമൂഹത്തില്‍ ജീവിക്കാന്‍ വിദ്യാഭ്യാസം ഉറപ്പാക്കുകയും തൊഴിലിന് അവസരം ഉണ്ടാക്കുകയും ചെയ്ത് സമൂഹത്തില്‍ അഭീമാനത്തോടെ ജീവിക്കാന്‍ അവസരം ഒരുക്കിയ നവോഥാനനായകന്‍മാരില്‍ ഒരാളായിരുന്നു അയ്യങ്കാളി എന്ന് മന്ത്രി ജെ.മേഴ്‌സികുട്ടിയമ്മ അഭിപ്രായപെട്ടു. സഞ്ചാര സ്വാതന്ത്ര്യത്തിന് വേണ്ടി അയ്യന്‍കാളിയുടെ നേതൃത്വത്തില്‍ നടത്തിയ വില്ലുവണ്ടി യാത്രയുടെ 125 ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായുള്ള സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. യൂണിയന്‍ പ്രസിഡന്റ് ഡി.സുഗതന്‍ അധ്യക്ഷത വഹിച്ചു. കവി കുരീപ്പുഴ ശ്രീകുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. ഡെപ്യുട്ടി മേയര്‍ വിജയ ഫ്രാന്‍സിസ്, പേരിനാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എല്‍.അനില്‍, കെ.പി.എ.സി ലീലാകൃഷ്ണന്‍, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീദേവി, സംസ്ഥാന കമ്മിറ്റി അംഗം ബി.അജയ കുമാര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബി.ജ്യോതിര്‍നിവാസ്, യൂണിയന്‍ സെക്രട്ടറി വേട്ടിയില്‍ പത്മകുമാര്‍, യൂണിയന്‍ ട്രഷറര്‍ സിന്ധു സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.