മലബാര്‍ ക്രിസ്ത്യന്‍ കോളജ് വാര്‍ഷികാഘോഷത്തിന് തുടക്കമായി

കോഴിക്കോട്: മലബാര്‍ ക്രിസ്ത്യന്‍ കോളജിന്റെ ഒരു വര്‍ഷം നീളുന്ന 110 ാം വാര്‍ഷിക പരിപാടികള്‍ക്ക് തുടക്കമായി.ക്രിസ്ത്യന്‍ കോളേജ് ഹാളില്‍ നടന്ന പരിപാടിയില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സിഎസ്‌ഐ മലബാര്‍ മഹാ ഇടവക ബിഷപ് റവ. ഡോ. റോയ്‌സ് മനോജ് വിക്ടര്‍ അധ്യക്ഷത വഹിച്ചു.എ.പ്രദീപ്കുമാര്‍ എംഎല്‍എ,പ്രിന്‍സിപ്പല്‍ ഡോ.ഗോഡവിന്‍ സാംരാജ്,മാനേജര്‍ ജയപാല്‍ സാമുവല്‍ സക്കായ്,കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിന്റിക്കേറ്റ് അംഗം കെ.ഹനീഫ,കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ അഡ്വ.തോമസ് മാത്യു,യൂണിയന്‍ ജനറല്‍ സെക്രട്ടറി സരോദ് ചങ്ങാടത്ത്,കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ പി.കിഷന്‍ ചന്ദ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. കോളജിലെ സമര്‍ഥരായ 20 വിദ്യാര്‍ഥികള്‍ക്ക് ഈ സ്ഥാപനത്തിലെ തന്നെ അധ്യാപകര്‍ ഏര്‍പ്പെടുത്തിയ മെറിറ്റ് സ്‌കോളര്‍ഷിപ്പും ഉദ്ഘാടന ചടങ്ങില്‍ നല്‍കി. കോളജില്‍ മൂന്നര കോടി രൂപ ചെലവഴിച്ച് ലൈബ്രറി കോംപ്ലക്‌സും നിര്‍മിക്കുന്നുണ്ട്. പ്രളയാനന്തരം നവകേരള നിര്‍മാണത്തിനായുള്ള ശ്രമങ്ങള്‍ നടക്കുന്നതിനാല്‍ 110 ാം വാര്‍ഷികാഘോഷ പരിപാടികള്‍ ഒഴിവാക്കിയിട്ടുണ്ട്. അക്കഡേമിക് സംവാദങ്ങള്‍, സെമിനാറുകള്‍, ശില്‍പ്പശാലകള്‍, വിദ്യഭ്യാസ പ്രദര്‍ശനങ്ങള്‍ ,ഹോക്കി പ്രമേയമായുള്ള സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന ഹോക്കി ഫിലിം ഫെസ്റ്റിവല്‍, ഷട്ടില്‍ ടൂര്‍ണമെന്റ്, സയന്‍സ്‌ഫെയര്‍ എന്നിവയും സംഘടിപ്പിക്കുന്നുണ്ട്.