ഡച്ച് ഫുട്‌ബോളര്‍ വാന്‍ ഡെര്‍ വാര്‍ട്ട് ബൂട്ടഴിച്ചു

vart

ആംസ്റ്റര്‍ഡാം: ഡച്ച് ഫുട്‌ബോളിന്റെ സുവര്‍ണകാല താരമായ റാഫേല്‍ വാന്‍ ഡെര്‍ വാര്‍ട്ട് അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചു. നിരന്തരമായി പിന്തുടരുന്ന പരിക്ക് കാരണമാണ് 35കാരനായ അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍ ബൂട്ടഴിക്കാന്‍ തീരുമാനിച്ചത്. 2013ന് ശേഷം ദേശീയ ടീമില്‍ വാന്‍ ഡെര്‍ വാര്‍ട്ട് കളിച്ചിരുന്നില്ല. നെതര്‍ലന്‍ഡ്‌സിനായി 109 മത്സരങ്ങള്‍ കളിച്ച വാന്‍ ഡെര്‍ വാര്‍ട്ട് 25 ഗോളുകള്‍ നേടിയിട്ടുണ്ട്. ഡച്ച് ടീം കരുത്ത് കാട്ടിയ 2010ലെ ദക്ഷണാഫ്രിക്കന്‍ ലോകകപ്പ് അടക്കം രണ്ട് ലോകകപ്പുകളിലും മൂന്ന് യൂറോ കപ്പുകളിലും രാജ്യത്തിനായി ഇറങ്ങി. റയല്‍ മഡ്രിഡ്, ടോട്ടനം ഹോട്‌സ്പര്‍സ്, ഹാംബര്‍ഗര്‍ തുടങ്ങിയ ക്ലബുകളിലും വാന്‍ ഡെര്‍ വാര്‍ട്ട് കളിച്ച് മികവ് തെളിയിച്ചു.
നിലവില്‍ ഡെന്മാര്‍ക്ക് ക്ലബായ എസ്‌ബെര്‍ഗിലായിരുന്നു കളിച്ചിരുന്നത്. തുടര്‍ച്ചയായി ഉണ്ടാകുന്ന പരിക്കുകളും അവ ഭേദമാകാന്‍ എടുക്കുന്ന കാലതാമസവുമാണ് ഡെര്‍ വാര്‍ട്ടിനെ ഇത്തരമൊരു തീരുമാനത്തിലെത്തിച്ചത്.