സ്ത്രീശാക്തീകരണത്തിന് അധ്യാപികമാര്‍ മുന്‍കൈയ്യെടുക്കണം; അഡ്വ.ദീപ്തി മേരി വര്‍ഗീസ്

കോഴിക്കോട് : സ്ത്രീശാക്തീകരണത്തിന് അധ്യാപികമാര്‍ മുന്‍കൈയ്യെടുത്ത് സമൂഹത്തിന് സമൂഹത്തിന് മാതൃകയാകണമെന്ന് എ.ഐ.സി.സി അംഗം അഡ്വ.മേരി വര്‍ഗീസ് പറഞ്ഞു.കെ.പി.എസ്.ടി.എ കോഴിക്കോട് റവന്യൂ ജില്ലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.ഇന്ത്യയില്‍ സ്ത്രീ ശാക്തീകരണത്തിന് കോണ്‍ഗ്രസ്സ് മാത്രമാണ് മാതൃക കാണിച്ചിട്ടുള്ളത്.സരോജിന് നായിഡു മുതല്‍ സോണ്യാ ഗാന്ധിവരെയുള്ളവര്‍ അതിന് നേതൃത്വം കൊടുത്തിട്ടുള്ളവരാണ്.കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കുമാരി രമ്യ ഹരിദാസ് സത്രീ ലൈംഗികതയും വിശ്വാസങ്ങളും എന്ന വിഷയത്തില്‍ ക്ലാസ്സെടുത്തു.വനിതാ ഫോറം ജില്ലാ ചെയര്‍ പേഴ്‌സണ്‍ എ.സുമ അദ്ധ്യക്ഷത വഹിച്ചു.പ്രസന്ന കരോളിന്‍,കെ.സി.രാധാമണി,കെ.മഞ്ജുള.ഇ.സുജാത,ടി.സി.സുജ,സാജിത കമാല്‍,ബി.വി.റീന എന്നിവര്‍ പ്രസംഗിച്ചു.