കൊഹ്‌ലി തന്നെ ഒന്നാമന്‍, ചഹലിന് മുന്നേറ്റം

kohli chahal

ന്യൂഡല്‍ഹി: വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരയിലും മുന്നില്‍ നിന്ന് നയിച്ച് ടീമിന ചാമ്പ്യന്‍മാരാക്കിയ ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലി ഐ.സി.സിയുടെ ഏകദിന ബാറ്റിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിറുത്തി. രോഹിത് ശര്‍മ്മ രണ്ടാംസ്ഥാനത്തുമുണ്ട്.അതേസമയം വിന്‍ഡീസിനെതിരായ പരമ്പരയില്‍ തിളങ്ങാനാകാതെ പോയ ശിഖര്‍ ധവാന്‍ നാല് സ്ഥാനം നഷ്ടമായി ഒമ്പതാം സ്ഥാനത്തേക്കിറങ്ങി.ബാളര്‍മാരില്‍ ജസ്പ്രീത് ബുംര കരിയറിലെ ഏറ്റവും മികച്ച റേറ്റിംഗ് പോയിന്റുമായി (841) ഒന്നാം സ്ഥാനത്ത് തന്നെയുണ്ട്. കുല്‍ദീപ് യാദവാണ് മൂന്നാം സ്ഥാനത്ത്. യൂസ്‌വേന്ദ്ര ചഹല്‍ കരിയറിലെ മികച്ച റേറ്റിംഗ് പോയിന്റോടെ (683) മൂന്ന് സ്ഥാനം മുന്നോട്ട് കടന്ന് എട്ടാംസ്ഥാനത്തെത്തി. ആദ്യമായാണ് ചഹാല്‍ ആദ്യപത്തില്‍ ഇടം നേടുന്നത്.രവീന്ദ്ര ജഡേജ പതിനാറ് സ്ഥാനം മുന്നിലേക്ക് കടന്ന് പതിനാറാം റാങ്കിലെത്തി. ആള്‍റൗണ്ടര്‍മാരില്‍ അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാനാണ് ഒന്നാമത്. ടീമുകളില്‍ ഇംഗ്ലണ്ട് ഒന്നാമതും ഇന്ത്യ രണ്ടാം സ്ഥാനത്തുമാണ്.