ക്യാപ്റ്റന്‍ രാജുവിന്റെ മിസ്റ്റര്‍ പവനായി 99.99 ഉടനെത്തും

pavanazhi

മിസ്റ്റര്‍ പവനായി 99.99 തിയറ്ററുകളിലേക്ക് എത്തുന്നു. ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയിട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തടസങ്ങള്‍ പൂര്‍ത്തിയാക്കി സിനിമ വരുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു. അന്തരിച്ച നടന്‍ ക്യാപ്റ്റന്‍ രാജുവാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. മാത്രമല്ല അദ്ദേഹം തന്നെയാണ് ചിത്രം സംവിധാനവും ചെയ്തിരിക്കുന്നത്. വിജയരാഘവന്റെ മകന്‍ ദേവദേവനാണ് ചിത്രത്തിലെ മറ്റൊരു നായകന്‍. നടി പൊന്നമ്മ ബാബുവിന്റെ മകള്‍ പിങ്കി, വിജയരാഘവന്‍, ഗണേഷ് കുമാര്‍, ഭീമന്‍ രഘു, കവിയൂര്‍ പൊന്നമ്മ എന്നിവരും ചിത്രത്തിലുണ്ട്. പി.വി. ഏബ്രഹാമാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്.