ഉമേഷ് യാദവിന് 6 വിക്കറ്റ് ചേസിന് സെഞ്ചുറി; വെസ്റ്റ് ഇന്‍ഡീസ് 311ന് പുറത്ത്

umesh&roston

ഹൈദരാബാദ്: ഇന്ത്യയ്‌ക്കെതിരായ ഹൈദരാബാദ് ടെസ്റ്റില്‍ രണ്ടാം ദിനം പൊരുതാന്‍ നില്‍ക്കാതെ വെസ്റ്റ് ഇന്‍ഡീസ് പവലിയന്‍ കയറി. റോസ്റ്റണ്‍ ചേസിന്റെ സെഞ്ചുറി മാത്രമാണ് ഇന്ന് വെസ്റ്റ് ഇന്‍ഡീസിന് ആശ്വാസമായത്. 189 പന്തുകളില്‍നിന്നും 106 റണ്‍സ് നേടിയ റോസ്റ്റണാണ് വിന്‍ഡീസിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. പൊരുതിനിന്ന റോസ്റ്റനെ ഉമേഷ് യാദവ് വീഴ്ത്തിയതോടെ വിന്‍ഡീസിന്റെ പതനം പൂര്‍ത്തിയായി. 295/7 എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ച വിന്‍ഡീസിന് 16 റണ്‍സ് മാത്രമാണ് കൂട്ടിച്ചേര്‍ക്കാന്‍ സാധിച്ചത്. റോസ്റ്റണ്‍ കീഴടങ്ങിയതിനു പിന്നാലെ ദേവേന്ദ്ര ബിഷും ഗബ്രിയേലും ഉമേഷ് യാദവിനുമുന്നില്‍ കുടുങ്ങി. ഇന്ത്യന്‍ ബൗളര്‍മാര്‍ നടത്തിയ ആക്രമണത്തില്‍ വിന്‍ഡീസിന്റെ മുന്‍നിര നേരത്തെ തകര്‍ന്നിരുന്നു. 113 റണ്‍സ് എടുക്കുന്നതിനിടെ അഞ്ച് ബാറ്റ്‌സ്മാരാണ് പവലിയനില്‍ തിരിച്ചെത്തിയത്. പിന്നീട് മധ്യനിരയുടെ പോരട്ടമാണ് വിന്‍ഡീസിനെ ഭേദപ്പെട്ട നിലയില്‍ എത്തിച്ചത്.ആറ് വിക്കറ്റ് നേടിയെ ഉമേഷ് യാദവാണ് വിന്‍ഡീസിനെ തളച്ചത്. കുല്‍ദീപ് യാദവ് മൂന്നും അശ്വിന്‍ ഒരു വീക്കറ്റും വീഴ്ത്തി.