രൂപയുടെ മൂല്യത്തില്‍ വീണ്ടും ഇടിവ്

Indian-Rupee-

മുംബൈ: രൂപ വീണ്ടും തകര്‍ന്നടിഞ്ഞു. ഡോളറിനെതിരെ രൂപയുടെ മൂല്യം 74.45 രൂപയിലെത്തി. ഓഹരി വിപണിയിലും വന്‍ ഇടിവ് രേഖപ്പെടുത്തി. സെന്‍സെക്‌സ് 1,000 പോയിന്റ് ഇടിഞ്ഞു. ദേശീയ സൂചികയായ നിഫ്റ്റിയില്‍ 300 പോയിന്റിന്റെ ഇടിവ് രേഖപ്പെടുത്തി. രാജ്യാന്തര വിപണിയില്‍ ക്രൂഡ് വില കുതിച്ചതും ആഗോളതലത്തില്‍ ഡോളര്‍ ശക്തിപ്രാപിച്ചതുമാണ് രൂപയുടെ മൂല്യം ഇടിയുവാന്‍ കാരണമായത്. വരും ദിവസങ്ങളിലും ഡോളര്‍ കൂടുതല്‍ കരുത്താര്‍ജിക്കുമെന്നാണ് സൂചന.ക്രൂഡ് ഓയില്‍ ഇറക്കുമതി രാജ്യമെന്ന നിലയില്‍ വലിയ നഷ്ടവും ഇന്ത്യക്കുണ്ടാകും. എന്നാല്‍ വിദേശത്തുനിന്നും നാട്ടിലേക്കു പണം അയക്കുന്നവര്‍ക്ക് ഇത് നേട്ടമാണ്.