രണ്ടാമൂഴം നടക്കും; എം.ടിയോട് ക്ഷമ ചോദിക്കുന്നതായി സംവിധായകന്‍

mt vasudevan

കോഴിക്കോട്:രണ്ടാമൂഴം സിനിമയാക്കുന്നതിനെതിരെ തടസ ഹരജിയുമായി എം.ടി വാസുദേവന്‍നായര്‍ കോടതിയെ സമീപിച്ച സാഹചര്യത്തില്‍ വിശദീകരണവുമായി സംവിധായകന്‍ വി.എ ശ്രീകുമാര്‍ മേനോന്‍. എം. ടി. സാറിനെ പ്രോജക്ടിന്റെ പുരോഗതി കൃത്യമായി അറിയിക്കാന്‍ കഴിയാഞ്ഞത് തന്റെ വീഴ്ചയാണെന്നും മലയാളികളുടെ അ’ിമാനമായ എം. ടി സാറിന്റെ രണ്ടാമൂഴത്തിനെ അന്തര്‍ദേശീയ നിലവാരത്തില്‍ ചലച്ചിത്രമായി പുറത്തു കൊണ്ടുവരിക എന്നതാണ് ഞാന്‍ കൊടുത്ത വാക്കെന്നും അത് നിറവേറ്റുമെന്നും ശ്രീകുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.കരാര്‍ കാലാവധി അവസാനിച്ചിട്ടും ചിത്രീകരണം തുടങ്ങാത്തതിനെത്തുടര്‍ന്നാണ് എം.ടി കോഴിക്കോട് മുന്‍സിഫ് കോടതിയെ സമീപിച്ചത്. ചിത്രത്തിന്റെ തിരക്കഥ തിരികെ നല്‍കണമെന്നും ഹരജിയില്‍ എം.ടി ആവശ്യപ്പെട്ടിട്ടുണ്ട്.സിനിമയുടെ ചിത്രീകരണം അനന്തമായി നീളുന്നതാണ് എം.ടിയെ പിന്തിരിപ്പിച്ചതെന്നാണറിവ്. സംവിധായകന്‍ വി.എ ശ്രീകുമാര്‍ മേനോനുമായുള്ള കരാര്‍ അവസാനിച്ചെന്നും തിരക്കഥ തിരിച്ചുകിട്ടണമെന്നും ആവശ്യപ്പെട്ട് എം.ടി കോടതിയെ് സമീപിച്ചിരിക്കുന്നത്. തിരക്കഥ കൈമാറുമ്പോള്‍ മുന്‍കൂറായി കൈപ്പറ്റിയ പണം തിരിച്ചുനല്‍കാമെന്നും ഹര്‍ജിയില്‍ പറയുന്നു.വര്‍ഷങ്ങള്‍ നീണ്ട പഠനത്തിനും ഗവേഷണത്തിനും ശേഷമാണ് ചിത്രത്തിനായി താന്‍ തിരക്കഥ ഒരുക്കിയത്. എന്നാല്‍ തന്റെ ആത്മാര്‍ത്ഥതയുടെ ഒരു അംശം പോലും അണിയറ പ്രവര്‍ത്തകരില്‍ നിന്ന് ഉണ്ടായില്ലെന്ന തോന്നലാണ് പിന്‍മാറ്റത്തിന് കാരണം. നാലുവര്‍ഷം മുമ്പാണ് ശ്രീകുമാര്‍ മേനോനുമായി കരാര്‍ ഉണ്ടാക്കിയത്. തുടര്‍ന്ന് മലയാളം, ഇംഗ്ലീഷ് തിരക്കഥകള്‍ നല്‍കി. മൂന്നുവര്‍ഷത്തിനകം ചിത്രീകരണം തുടങ്ങണമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ കരാര്‍ പ്രകാരം ചിത്രീകരണം തുടങ്ങാനായില്ല. ഒരു വര്‍ഷം കൂടി സമയം നീട്ടിനല്‍കിയെങ്കിലും ഒരു നടപടിയുമുണ്ടായില്ലെന്നും എം.ടി ആരോപിക്കുന്നു.ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഏറ്റവും ചിലവേറിയ ചിത്രം എന്ന ഖ്യാതിയോടെയാണ് രണ്ടാമൂഴം പ്രഖ്യാപിക്കപ്പെട്ടത്. മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രമായ ‘ീമനെ അവതരിപ്പിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് വ്യവസായ ‘ീമനായ ബി.ആര്‍.ഷെട്ടിയാണ്. 1000 കോടി മുതല്‍ മുടക്കില്‍ രണ്ട് ‘ാഗങ്ങളായി ഒരുങ്ങുന്ന ചിത്രത്തില്‍ ഇന്ത്യന്‍ സിനിമയിലെ മഹാരഥന്മാര്‍ അണിനിരക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. രണ്ടാമൂഴത്തിനായി താന്‍ ഒരുവര്‍ഷം മാറ്റിവയ്ക്കുമെന്ന് മോഹന്‍ലാലും വ്യക്തമാക്കിയിരുന്നു. 2019 ജൂലായില്‍ സിനിമയുടെ ചിത്രീകരണം ആരം’ിക്കുമെന്നും ഏഷ്യയില്‍ ഇതുവരെ നിര്‍മിക്കപ്പെട്ടതില്‍ ഏറ്റവും വലിയ പ്രൊഡക്ഷന്‍ ആയിരിക്കും ചിത്രമെന്നും നിര്‍മാതാവ് ബി.ആര്‍.ഷെട്ടി ട്വിറ്ററില്‍ കുറിക്കുക കൂടി ചെയ്തതോടെ പ്രേക്ഷകരും ഏറെ ആവേശത്തിലായിരുന്നു.