ലോകകപ്പില്‍ അര്‍ജന്റീനക്ക് തിരിച്ചടിയായത് പ്രതീക്ഷകളുടെ സമ്മര്‍ദ്ദം; വെളിപ്പെടുത്തലുമായി സാംപോളി

SOCCER-FRIENDLY-ARG-BRA/

അളവിന് അധികമായ വിജയ പ്രതീക്ഷകളാണ് കഴിഞ്ഞ ലോകകപ്പില്‍ അര്‍ജന്റീനക്ക് തിരിച്ചടിയായതെന്ന് മുന്‍ കോച്ച് ജോര്‍ജ് സാംപോളി. ഉയര്‍ന്ന് വന്ന പ്രതീക്ഷകള്‍ മെസ്സിയടക്കമുള്ള കളിക്കാരെ സമ്മര്‍ദത്തിലാക്കിയതാണ് തോല്‍വിക്ക് കാരണമായതെന്ന് സാംപോളി അഭിപ്രായപ്പെടുന്നു.റഷ്യ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സാധ്യത പ്രതീക്ഷിച്ചിരുന്ന ടീമുകളിലൊന്നായിരുന്നു അര്‍ജന്റീന. പക്ഷെ, ചാമ്പ്യന്‍മാരായ ഫ്രാന്‍സിനോട് മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് പ്രി ക്വാര്‍ട്ടറില്‍ അര്‍ജന്റീന പുറത്താവുകയായിരുന്നു. പ്രി ക്വാര്‍ട്ടറിലേക്കുള്ള പ്രവേശനത്തിന് മുന്‍പ് ഗ്രൂപ്പ് മത്സരങ്ങളിലും അര്‍ജന്റീന പതറുകയായിരുന്നു. സൂപ്പര്‍ താരം ലയണല്‍ മെസ്സി കളിക്കായി തന്നെ സമര്‍പ്പിച്ച വ്യക്തിയാണെന്ന് സാംപോളി പറഞ്ഞു. ബാര്‍സക്കായി കളിക്കുമ്പോള്‍ മെസ്സി പ്രതീക്ഷകളുടെ വലയത്തില്‍ നിന്നും മോചിതനാണെന്നും അത് അര്‍ജന്റീനക്കായി കളിക്കുമ്പോള്‍ ലഭിക്കുന്നില്ലെന്നും സാംപോളി അഭിപ്രായപ്പെട്ടു. ലോകകപ്പിലെ പരാജയത്തിന് ശേഷം മുന്‍ അണ്ടര്‍ 20 ടീം കോച്ചായ ലയണല്‍ സ്‌കലോണിയെ സാംപോളിക്ക് പകരക്കാരനായി അര്‍ജന്റീന ഫുട്‌ബോള്‍ ഫെഡറേഷന്‍ നിയമിച്ചിരുന്നു.