പോലീസ് സ്മരണാദിനം; 20ന് നഗരത്തില്‍ കൂട്ടയോട്ടം

kerala-police-rep-fb

തൃശൂര്‍: പോലീസ് സ്മരണാ ദിനത്തോടനുബന്ധിച്ച് 20ന് നഗരത്തില്‍ അഞ്ചു കിലോമീറ്റര്‍ ‘റണ്‍ തൃശൂര്‍’കൂട്ടയോട്ടം നടത്തും. 1959 ലെ ചൈനഇന്ത്യ പ്രശ്‌നത്തില്‍ ലഡാക്ക് അതിര്‍ത്തിയില്‍ വച്ച് വീരമൃത്യുവരിച്ച 10 പോലീസുകാരുടെ സ്മരണാര്‍ഥമാണ് എല്ലാ വര്‍ഷവും സ്മരണ പുതുക്കല്‍ ചടങ്ങ് നടക്കുന്നത്. ഓരോ വര്‍ഷവും ഡ്യൂട്ടിക്കിടയില്‍ മരണപ്പെട്ട മുഴുവന്‍ സേനാംഗങ്ങളുടെയും പേരുവിവരവും വീരമൃത്യുവിനിടയാക്കിയ സംഭവവും രാജ്യത്തെ സേനാംഗങ്ങളെയെല്ലാം അറിയിക്കുക, സ്മരിക്കുക എന്നിവ ലക്ഷ്യമാക്കിയാണ് സ്മരണാദിനാചരണം. രക്തദാനം, സെമിനാര്‍, കൂട്ടയോട്ടം, സ്മരണ പരേഡ് എന്നിവയാണ് ജില്ലാ പോലീസ് നടത്തുന്നത്. കുന്നംകുളം, തൃശൂര്‍, ഗുരുവായൂര്‍ സബ്ഡിവിഷനുകളില്‍ പ്രത്യേകം തയാറാക്കിയ കേന്ദ്രങ്ങളില്‍ 21ന് രക്തദാനം നടത്തും. പൊതുജനങ്ങള്‍ക്കും യൂത്ത് ക്ലബ്ബ് ഭാരവാഹികള്‍ക്കും കേന്ദ്രത്തിലെത്തി രക്തം നല്‍കാന്‍ അവസരമൊരുക്കിയിട്ടുണ്ട്. ‘റണ്‍ തൃശൂര്‍’ കൂട്ടയോട്ടം രാവിലെ ആറിനു പട്ടാളം റോഡിലെ കമ്മീഷണര്‍ ഓഫീസിനു മുന്‍വശത്തുനിന്നാംരംഭിച്ച് റൗണ്ടിലെത്തി, നഗര പ്രദക്ഷിണം ചെയ്ത് തെക്കേഗോപുര നടയില്‍ അവസാനിക്കും. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്നദ്ധസംഘടനാ പ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളും പങ്കെടുക്കും. മത്സരത്തില്‍ ആദ്യം ഓടിയെത്തുന്ന 10 പേര്‍ക്കു പ്രോത്സാഹന സമ്മാനങ്ങള്‍ നല്‍കും. പങ്കെടുക്കുന്ന മുഴുവന്‍ പേര്‍ക്കും സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്നു സംഘാടകര്‍ അറിയിച്ചു. 21ന് സ്മരണാദിന ഭാഗമായി രാവിലെ എട്ടിനു തേക്കിന്‍കാട് മൈതാനിയില്‍ പരേഡും സെമിനാറും നടക്കും. റേഞ്ച് ഐജി എം.ആര്‍. അജിത്കുമാര്‍ പരേഡിനെ അഭിവാദ്യം ചെയ്യും. തുടര്‍ന്ന് പ്രത്യേകം തയാറാക്കിയ സ്മൃതിമണ്ഡപത്തില്‍ പുഷ്പചക്രം സമര്‍പ്പിക്കും. കമ്മീഷണര്‍ ജി.എച്ച്. യതീഷ്ചന്ദ്ര അനുസ്മരണം നടത്തും. കൂട്ടയോട്ടത്തില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. സിറ്റി പോലീസ് ഔദ്യോഗിക ഫെയ്‌സ് ബുക്കിലാണ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്യേണ്ടത്. ംംം.ളമരലയീീസ. രീാ/ വേൃശൗൈൃരശ്യേ ുീഹശരല/. ഈ മാസം 18 ആണ് അവസാന തീയതി.