നായകനായി വിനായകന്‍ കൂടെ കൊച്ചിയിലെ മച്ചാന്‍മാര്‍

vinayakan

ജാതിമതങ്ങള്‍ക്കതീതമായ പ്രണയത്തെ കുറിച്ചു പറഞ്ഞ ചിത്രമാണ് കിസ്മത്ത്. ആദ്യ വിജയചിത്രത്തിനു ശേഷം ഷാനവാസ് കെ. ബാവുട്ടി തന്റെ രണ്ടാം ചിത്രവുമായി എത്തുകയാണ്. ഈ മാസം 13ന് ചിത്രീകരണം ആരംഭിക്കുന്ന സിനിമയില്‍ നായകന്‍ വിനായകനാണ്. ഒപ്പം കൊച്ചിയിലെ കുറച്ച് മച്ചാന്‍മാരുമുണ്ട്. കിസ്മത്ത് പുറത്തിറങ്ങി രണ്ടു വര്‍ഷം തികയുന്ന ദിവസത്തിലായിരുന്നു പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം ഷാനവാസ് നടത്തിയത്. പുതുമുഖം പ്രിയംവദ നായികയായി എത്തുന്ന ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും വൈകാതെ പുറത്തുവിടുമെന്നാണ് സംവിധായകന്‍ നല്‍കുന്ന ഉറപ്പ്.റോഷന്‍ മാത്യു, ലാല്‍, മനോജ് കെ. ജയന്‍, ദിലീഷ് പോത്തന്‍, രഘുനാഥ് പലേരി, സുനില്‍ സുഖദ, ബിനോയ് നമ്പാല തുടങ്ങി വന്‍താര നിര തന്നെ ചിത്രത്തിലുണ്ട്. പട്ടം സിനിമാ കമ്പനിയുടെ ബാനറില്‍ ദേവദാസ് കാടഞ്ചേരിയും ശൈലജ മണികണ്ഠനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഫ്രാന്‍സിസ് നൊറോഹയുടെ കഥയ്ക്ക് പി.എഫ് മാത്യൂസ് ആണ് തിരക്കഥ ഒരുക്കുന്നത്. വിനായകനും ലീല എല്‍. ഗിരിക്കുട്ടനും ചേര്‍ന്നാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്.അന്‍വര്‍ അലി, അജീഷ് ദാസന്‍, പി.എസ്. റഫീക്ക് എന്നിവരുടേതാണ് ഗാനരചന. സുരേഷ് രാജന്‍ ഛായാഗ്രഹണവും എഡിറ്റിംഗ് ജിതിന്‍ മനോഹറും നിര്‍വഹിക്കും.