ബന്ദിപ്പൂര്‍ വനത്തില്‍ മേല്‍പ്പാലം പണിയണമെന്നുള്ള വിദഗ്ദ്ധ സമിതി റിപ്പോര്‍ട്ട് പ്രായോഗികമല്ലെന്ന് അഭിപ്രായം

amazing-road-inside-the

വയനാട് മൈസൂര്‍ ദേശീയ പാതയിലെ ബന്ദിപ്പൂര്‍ വനത്തില്‍ മേല്‍പ്പാലം പണിയണമെന്നുള്ള വിദഗ്ദ്ധ സമിതി റിപ്പോര്‍ട്ട് പ്രായോഗികമല്ലെന്ന് ആ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍. ഓരോ കിലോമീറ്റര്‍ വരുന്ന അഞ്ച് കോണ്‍ക്രീറ്റ് മേല്‍പ്പാലങ്ങള്‍ക്ക് പകരം വനത്തില്‍ സ്റ്റീല്‍ മേല്‍പ്പാലം വേണമെന്ന അഭിപ്രായമാണ് ഉയരുന്നത്. രാത്രി യാത്രക്ക് വേണ്ടി അഞ്ച് മേല്‍പ്പാലങ്ങളും ബാക്കിയുള്ള സ്ഥലത്ത് ഫെന്‍സിംഗ് വേണമെന്നുമുള്ള ശിപാര്‍ശയാണ് വിദഗ്ധ സമിതി സുപ്രിം കോടതിക്ക് നല്‍കിയത്. ബന്ദിപ്പൂര്‍ വനത്തിലൂടെയുകളെ വെച്ച് സുപ്രിം കോടതി സബ് കമ്മിറ്റി രൂപീകരിച്ചത്. ദേശീയപാത അതോറിറ്റി പ്രതിനിധികളും വനം വകുപ്പ് ഉദ്യോഗസ്ഥരും കമ്മിറ്റിയില്‍ ഉണ്ടായിരുന്നു. അവര്‍ സുപ്രിം കോടതിയുടെ മുന്‍പില്‍ വെച്ച പ്രധാന ശിപാര്‍ശ 24 കിലോമീറ്റര്‍ വരുന്ന വനത്തില്‍ അഞ്ചിടങ്ങളിലായി ഓരോ കിലോമീറ്റര്‍ ദൂരത്തില്‍ മേല്‍പ്പാലം പണിയണമെന്നതായിരുന്നു.ബാക്കിയുള്ള വനപ്രദേശത്ത് എട്ടടി ഉയരത്തില്‍ ഫെന്‍സിംഗ് കെട്ടി മ്യഗങ്ങള്‍ വരുന്നത് തടയണമെന്നും. പക്ഷെ അത് കൊണ്ട് മ്യഗങ്ങളുടെ സഞ്ചാരത്തിന് തടസ്സമുണ്ടാവുകയല്ലാതെ ഗുണമെന്നുമില്ലന്നാണ് ഈ മേഖലയില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന എഞ്ചിനീയര്‍ സലീമിന്റെ നിലപാട്. സ്റ്റീല്‍ കൊണ്ട് വനപ്രദേശത്ത് മുഴുവന്‍ മേല്‍പ്പാത പണിയണമെന്ന നിര്‍ദ്ദേശമാണ് ഇവര്‍ വയ്ക്കുന്നത്. പക്ഷെ വലിയ സാമ്പത്തിക ഭാരം വരുന്നതിനാല്‍ അത് താങ്ങാനാവില്ലന്ന നിലപാടാണ് ഗതാഗത വകുപ്പ് മന്ത്രിയുടേത്. നിലവില്‍ ഉയര്‍ന്ന വന്ന മേല്‍പ്പാലത്തിന് 500 കോടി രൂപ ചെലവ് വരുമെന്നാണ് കരുതുന്നത്. അത് കേരളവും കര്‍ണ്ണാടകയും കൂടി വഹിക്കണമെന്ന നിലപാടിലാണ് കേന്ദ്രം.