സിന്ധു, സൈന, ശ്രീകാന്ത് വിലയേറിയ താരങ്ങള്‍

sindhu-and-Sreekanth.jpg.image.784.410

ന്യൂഡല്‍ഹി: പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗില്‍ (പിബിഎല്‍) താരങ്ങളുടെ ലേലത്തില്‍ ഇന്ത്യയുടെ പി.വി. സിന്ധു, സൈന നെഹ്‌വാള്‍, കെ. ശ്രീകാന്ത്, സ്‌പെയിനിന്റെ കരോളിന മാരിന്‍ എന്നിവര്‍ വിലയേറിയ താരങ്ങളായി. ലേലത്തില്‍ ഒരു താരത്തിനു മുടക്കാവുന്ന പരമാവധി തുകയായ 80 ലക്ഷം രൂപയ്ക്കാണ് നാലുപേരെയും ഐക്കണ്‍ താരങ്ങളായ ടീമുകള്‍ സ്വന്തമാക്കിയത്. സിന്ധുവിനെ പൂന സെവന്‍ എയ്‌സും മാരിനെ ഹൈദരാബാദ് ഹണ്ടേഴ്‌സും തങ്ങളുടെ തട്ടകത്തില്‍ എത്തിച്ചു. നാല് ടീമുകളും ഇരുവര്‍ക്കുമായി 80 ലക്ഷം വീതം മുടക്കാന്‍ തയാറായപ്പോള്‍ നറുക്കെടുപ്പിലൂടെയാണ് അന്തിമതീരുമാനമെടുത്തത്. ഇന്തോനേഷ്യയുടെ ടോമി സുഗ്യാര്‍ടൊയെ ഡല്‍ഹി ഡാഷേഴ്‌സ് 70 ലക്ഷത്തിനു സ്വന്തമാക്കിയതാണ് ഐക്കണ്‍ താരങ്ങളല്ലാത്തതില്‍ ഏറ്റവും ഉയര്‍ന്ന ലേലം. 30 ലക്ഷം രൂപയായിരുന്നു ലോക 11ാം റാങ്കുകാരനായ സുഗ്യാര്‍ടോയുടെ അടിസ്ഥാന വില. ഡിസംബര്‍ 22 മുതല്‍ ജനുവരി 13വരെ നടക്കുന്ന നാലാമത് പിബിഎലില്‍ 23 രാജ്യങ്ങളില്‍നിന്നായുള്ള 145 കളിക്കാര്‍ പങ്കെടുക്കും.