സോഷ്യല്‍ മീഡിയ മേധാവി സ്ഥാനം രാജിവെച്ചിട്ടില്ലെന്ന് ദിവ്യ 

Ramya

കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ മേധാവി സ്ഥാനത്ത് നിന്നും രാജിവെച്ചെന്ന വാര്‍ത്ത വസ്തുതാ വിരുദ്ധമാണെന്ന് ദിവ്യ സ്പന്ദന. സോഷ്യല്‍ മീഡിയ സ്ഥാനത്ത് നിന്നും രാജി വെച്ച് ബി.ജെ.പിയില്‍ ചേര്‍ന്നെന്നായിരുന്നു വാര്‍ത്ത. ആ വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്നാണ് ദിവ്യ പറയുന്നത്, ട്വിറ്ററില്‍ നിന്നും കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ ഇന്‍ ചാര്‍ജ് എന്ന ബയോ നീക്കം ചെയ്തതിനെ തുടര്‍ന്നായിരുന്നു ദിവ്യ രാജിവെച്ചെന്ന വാര്‍ത്ത പരന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഹേളിക്കുന്ന തരത്തില്‍ ചിത്രം ട്വീറ്റ് ചെയ്തതിന് ദിവ്യ സ്പന്ദനയ്‌ക്കെതിരേ കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തിരുന്നു. രാജ്യദ്രോഹകുറ്റം ചുമത്തിയാണ് ദിവ്യക്കെതിരേ യു.പി പൊലീസ് കേസെടുത്തത്. ഇതിന് പുറകെ വീണ്ടും മോദിയെ കള്ളനെന്ന് വിളിച്ച് അവര്‍ രംഗത്തുവരുകയും ചെയ്തിരുന്നു.