വിമാനയാത്രക്കാരുടെ മൂക്കില്‍ നിന്നും രക്തസ്രാവം: ജീവനക്കാര്‍ക്കെതിരേ കൊലക്കുറ്റത്തിനു കേസെടുക്കണമെന്ന് പരാതി

jet-airways-cabin-pressure

മുംബൈ: ജെറ്റ് എയര്‍വെയ്‌സ് വിമാനത്തിലെ യാത്രക്കാരുടെ മുക്കില്‍നിന്നും ചെവിയില്‍നിന്നും രക്തം വന്ന സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് പരാതി. മുംബൈ പോലീസിനാണ് പരാതി ലഭിച്ചിരിക്കുന്നത്. ജീവനക്കാരുടെ അശ്രദ്ധമൂലം വിമാനത്തിനുള്ളിലെ മര്‍ദം കുറഞ്ഞതിനെത്തുടര്‍ന്നാണ് മൂപ്പതോളം യാത്രക്കാരുടെ മൂക്കിലൂടെ രക്തംവന്നത്. 166 യാത്രക്കാരുമായി മുംബൈയില്‍നിന്നും ജയ്പുരിലേക്ക് പുറപ്പെട്ട വിമാനത്തിനുള്ളിലെ മര്‍ദം കുറഞ്ഞതിനെ തുടര്‍ന്നാണ് സംഭവം. വിമാനത്തിലെ മര്‍ദം നിയന്ത്രിക്കുന്ന സംവിധാനം പ്രവര്‍ത്തിപ്പിക്കാന്‍ കാബിന്‍ ക്രൂ മറന്നതിനെത്തുടര്‍ന്നാണ് മര്‍ദ വ്യത്യാസമുണ്ടായത്. വ്യാഴാഴ്ച രാവിലെ മുംബൈ വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന 9 ഡബ്ലു 697 വിമാനത്തിലാണ് സംഭവം. മര്‍ദം താണതിനെത്തുടര്‍ന്ന് ഓക്‌സിജന്‍ മാസ്‌ക്കുകള്‍ പുറത്തുവരികയും ചെയ്തു. പിന്നീട് വിമാനം തിരിച്ചിറക്കി യാത്രക്കാര്‍ക്ക് മെഡിക്കല്‍ സഹായം നല്‍കിയിരുന്നു.