ഇന്ധന വില കുറയ്ക്കാന്‍ കേന്ദ്രം കര്‍മപദ്ധതികള്‍ ആരംഭിച്ചതായി എച്ച്പിസിഎല്‍ ചെയര്‍മാന്‍

petrol

ന്യൂഡല്‍ഹി: ഇന്ധന വില കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കര്‍മപദ്ധതികള്‍ ആരംഭിച്ചതായി ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് (എച്ച്പിസിഎല്‍) ചെയര്‍മാന്‍ മുകേഷ് കെ. സുരനാ. എണ്ണയുടെ വില കുറയ്ക്കുന്നതിനായി പ്രാദേശിക ഉത്പാദനം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു. ഇതിലൂടെ എണ്ണപ്രകൃതി വാതക വിലകുറയ്ക്കാനാണ് കേന്ദ്രത്തിന്റെ നീക്കമെന്നും അദ്ദേഹം പറഞ്ഞു. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതും ഇറാനിലെ ചില പ്രശ്‌നങ്ങളും ഇന്ധന വില വര്‍ധനയ്ക്കു കാരണമായി. ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിച്ച് എണ്ണ ഇറക്കുമതി കുറയ്ക്കാനാണ് സര്‍ക്കാര്‍ തീരുമാനം. പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കാനും സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കുന്നുണ്ടെന്നും സുരനാ കൂട്ടിച്ചേര്‍ത്തു.