രാജ്യാന്തര ചലച്ചിത്ര മേള: മുഖ്യമന്ത്രി എത്തിയ ശേഷം തീരുമാനമെന്ന് എ.കെ.ബാലന്‍

A_K__BALAN

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേള ഈ വര്‍ഷം നടത്തുന്ന കാര്യം മുഖ്യമന്ത്രി അമേരിക്കയില്‍ നിന്നും തിരിച്ചെത്തിയ ശേഷം തീരുമാനിക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ.ബാലന്‍. ആര്‍ഭാടം കുറച്ച് ചെലവ് ചുരുക്കി മേള നടത്തുന്നതിന്റെ മാര്‍ഗരേഖ ചലച്ചിത്ര അക്കാഡമി മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഈ വര്‍ഷം ചലച്ചിത്ര മേള ഒഴിവാക്കാന്‍ മുഖ്യമന്ത്രി നേരത്തെ തീരുമാനമെടുത്തിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശാനുസരണം ചീഫ് സെക്രട്ടറി ഇത് സംബന്ധിച്ച് ഉത്തരവിറക്കുകയും ചെയ്തു. എന്നാല്‍ ചലച്ചിത്ര മേള ചെലവ് ചുരുക്കിയെങ്കിലും നടത്തണമെന്ന് നിരവധി കോണുകളില്‍ നിന്നും ആവശ്യമുയര്‍ന്നതോടെയാണ് തീരുമാനം പുനപരിശോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. മുഖ്യമന്ത്രി അമേരിക്കയില്‍ നിന്നും തിരിച്ചെത്തിയ ശേഷം ഇക്കാര്യം കൂടിയാലോചനയിലൂടെ തീരുമാനിക്കും.