ശശികുമാറിനൊപ്പം കീര്‍ത്തി സുരേഷ്

Keerthy-Suresh

തമിഴ് താരം ശശികുമാറിന്റെ പുതിയ ചിത്രത്തില്‍ കീര്‍ത്തി സുരേഷ് നായികയാകുന്നു. സുന്ദരപാണ്ഡ്യന് ശേഷം എസ്.ആര്‍. പ്രഭാകരന്‍ ശശികുമാറിനെ നായകനാക്കി സംവിധാനം ചെയ്യുന്ന കൊമ്പു വച്ച സിങ്കം എന്ന ചിത്രത്തിലാണ് കീര്‍ത്തി അഭിനയിക്കുന്നത്. ഷൂട്ടിംഗ് അടുത്ത മാസം തുടങ്ങും.
ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന എന്റര്‍ടെയ്‌നറാണിത്. കാരൈക്കുടിയും പൊള്ളാച്ചിയുമാണ് പ്രധാന ലൊക്കേഷനുകള്‍. ആരവ്, യോഗി ബാബു, സൂരി എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. ഏകാംബരം ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് ധിബു ദിനനാണ്. ചിമ്പുവിനെ നായകനാക്കി വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന മാനാട് എന്ന ചിത്രത്തിലും കീര്‍ത്തി നായികയായേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.