വിനോദസഞ്ചാരികളെ സ്വാഗതം ചെയ്തു കൊച്ചി മൂന്നാര്‍ റാലി

rali

കൊച്ചി: വിനോദസഞ്ചാരികളെ വരവേല്‍ക്കാന്‍ മൂന്നാറും കേരളവും തയാറായെന്ന് ലോകത്തെ വിളിച്ചറിയിച്ച് ടൂറിസം മേഖലയിലെ വിവിധ സംഘടനകള്‍ ചേര്‍ന്ന് ഇന്നലെ കൊച്ചിയില്‍നിന്നു മൂന്നാര്‍ മലനിരകളിലേക്ക് കാര്‍ബുള്ളറ്റ് റാലി നടത്തി. പ്രളയദുരന്തമുണ്ടായെങ്കിലും നീലക്കുറിഞ്ഞി പൂത്തു നില്‍ക്കുന്ന മലനിരകളിലേക്ക് എത്താന്‍ സഞ്ചാരികള്‍ക്ക് തടസമില്ലെന്നു പ്രഖ്യാപിക്കുന്നതായിരുന്നു കേരള ടൂറിസത്തിന്റെ പിന്തുണയോടെ നടത്തിയ റാലി.
150 കാറുകളും നിരവധി ബുള്ളറ്റുകളും വൈകുന്നേരം ആറരയോടെയാണ് മൂന്നാറിലെത്തിയത്. കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി പ്രസിഡന്റ് ബേബി മാത്യു, ദേശീയ ടൂറിസം ഉപദേശക സമിതി അംഗം ഏബ്രഹാം ജോര്‍ജ് എന്നിവര്‍ ചേര്‍ന്നു ഫ്‌ലാഗ് ഓഫ് ചെയ്തു.