നീരവ് മോദി രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച  നടത്തിയിരുന്നതായി വെളിപ്പെടുത്തല്‍

rahul

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്നും വായ്പതട്ടിപ്പു നടത്തിയ കേസിലെ പ്രധാന പ്രതി വജ്ര വ്യാപാരി നീരവ് മോദി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നെന്ന ആരോപണവുമായി സാമൂഹ്യപ്രവര്‍ത്തകന്‍ ഷെഹസാദ് പൂനവാല രംഗത്ത്.
2013 സെപ്റ്റംബറില്‍ ഡല്‍ഹിയിലെ ഒരു ഹോട്ടലില്‍ വെച്ച് രാഹുല്‍ ഗാന്ധി നീരവ് മോദിയുമായി കൂടിക്കാഴ്ച നടത്തിയെന്നും ഇതിനു താന്‍ സാക്ഷിയാണെന്നും ഷെഹസാദ് പൂനവാല അവകാശപ്പെട്ടു. നീരവ് മോദിക്ക് പിഎന്‍ബിയില്‍നിന്ന് വായ്പ അനുവദിച്ച അതേ സമയത്തുതന്നെയാണ് കൂടിക്കാഴ്ച നടന്നതെന്നും അദ്ദേഹം പറയുന്നു. വിജയ് മല്യ അരുണ്‍ ജയ്റ്റ്‌ലി കൂടിക്കാഴ്ചയില്‍ വിവാദം കത്തിപ്പടരുന്നതിനിടെയാണ് രാഹുലിനെതിരേ പൂനവാല രംഗത്തെത്തിയിരിക്കുന്നത്.