അടിയന്തര സഹായം: അര്‍ഹരെ വിട്ടുപോയാല്‍ പരാതിപ്പെടാം

കൊച്ചി: പ്രളയദുരിതബാധിതര്‍ക്ക് അടിയന്തര ധനസഹായം അനുവദിച്ചതില്‍ അര്‍ഹരെ വിട്ടുപോയിട്ടുണ്ടെങ്കില്‍ ജില്ലാ ഭരണകൂടത്തിന്റെ വെബ്‌സൈറ്റിലോ ജില്ലാ കളക്ടറുടെ ഫേസ്ബുക്ക് പേജില്‍ നല്‍കിയിട്ടുള്ള ലിങ്കിലോ പരാതിപ്പെടാം. പരാതികള്‍ ബന്ധപ്പെട്ട തഹസില്‍ദാര്‍ക്ക് കൈമാറും. ഉടനടി അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കളക്ടര്‍ മുഹമ്മദ് സഫീറുള്ള നിര്‍ദേശം നല്‍കി.
അടിയന്തരധനസഹായം നല്‍കിയതിന്റെ വിശദവിവരം എറണാകുളം ജില്ലാ ഭരണകൂടത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ ലൃിമസൗഹമാ.ഴീ്.ശി ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ധനസഹായവിതരണം സംബന്ധിച്ച വിവരങ്ങള്‍ താലൂക്ക് തലത്തിലും വില്ലേജ് തലത്തിലും തദ്ദേശസ്വയംഭരണ സ്ഥാപനാടിസ്ഥാനത്തിലും വേര്‍തിരിച്ച് നല്‍കിയിട്ടുണ്ട്. താലൂക്ക് അടിസ്ഥാനത്തില്‍ പ്രത്യേകമായും ജില്ലാടിസ്ഥാനത്തില്‍ മൊത്തമായും നടത്തിയ വിതരണ വിവരവും ലഭ്യമാണ്. അര്‍ഹരായവരുടെ പേര്, വിലാസം, ഫോണ്‍ നന്പര്‍, റേഷന്‍ കാര്‍ഡ് നന്പര്‍, ബാങ്ക് അക്കൗണ്ട് വിവരം തുടങ്ങിയവ താലൂക്ക് അടിസ്ഥാനത്തില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. അനര്‍ഹര്‍ ഉള്‍പ്പെടുകയോ അര്‍ഹര്‍ വിട്ടുപോവുകയോ ചെയ്തിട്ടുണ്ടെങ്കില്‍ നടപടിയെടുക്കും.